ക​പ്പ് കേ​ക്ക് പിരമിഡ് നി​ർ​മി​ച്ച് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ചെ​ന്നൈ
Monday, February 4, 2019 12:00 PM IST
ക​പ്പ് കേ​ക്കു​ക​ൾ​കൊ​ണ്ട് ട​വ​ർ നി​ർ​മി​ച്ച് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി പ്രീ​തി കി​ച്ച​ണ്‍ അ​പ്ലൈ​യ്ൻ​സ​സും ചെ​ന്നൈ ഫു​ഡ് കോ​ണ്‍​സു​ലേ​റ്റും. പി​ര​മി​ഡ് മാ​തൃ​ക​യി​ൽ 18,818 ക​പ്പ് കേ​ക്കു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ​ട​വ​റി​ന്‍റെ ഉ​യ​രം 41 അ​ടി​യാ​ണ്.

ഏ​ക​ദേ​ശം 30 മ​ണി​ക്കൂ​ർ സ​മ​യം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ട​വ​ർ ചെ​ന്നൈ​യി​ലെ ഫോ​റം വി​ജ​യ മാ​ളി​നു​ള്ളി​ലാ​ണു​ള്ള​ത്. അ​വി​ടെ വ​ച്ചു ത​ന്നെ​യാ​ണ് ഇ​വ​ർ കേ​ക്കു​ണ്ടാ​ക്കി​യ​തും മ​റ്റ് കാ​ര്യ​ങ്ങ​ൾ ചെ​യ്ത​തും.

ക​പ്പ്കേ​ക്ക് ട​വ​റി​ന്‍റെ ഭാ​രം 1.3 ട​ണ്‍ ആ​ണ്. ഈ ​പ​രി​ശ്ര​മ​ത്തി​ന് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ല​ഭി​ച്ച​തി​നു ശേ​ഷം ഈ ​കേ​ക്കു​ക​ളെ​ല്ലാം ചെ​ന്നൈ​യി​ലെ എ​ൻ​ജി​ഒ​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്തി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.