ആളെ പറ്റിച്ചു..! ആ ​വി​സ്കി അ​ത്ര പ​ഴ​യ​ത​ല്ല!
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കമു​​​​ള്ള വി​​​​സ്കി​​​​യാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ് സ്വി​​​​റ്റ്​​​​സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ വാ​​​​ൾ​​​​ഡ്ഹ​​​​സ് ഹോ​​​​ട്ട​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​റ്റ വി​​​​സ്കി അ​​​​ത്ര പ​​​​ഴ​​​​യ​​​​ത​​​​ല്ലെ​​​​ന്നു ക​​​​ണ്ടെ​​​​ത്ത​​​​ൽ. 1878ലെ ​​​​വി​​​​സ്കി​​​​യാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഹോ​​​​ട്ട​​​​ലു​​​​കാ​​​​രു​​​​ടെ അവകാശവാ​​​​ദം. ഇ​​​​തു വി​​​​ശ്വ​​​​സി​​​​ച്ച് ചൈ​​​​നീ​​​​സ് എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​യ​​ സാം​​​​ഗ് വീ ​​​​വ​​​​ലി​​​​യ വി​​​​ല ന​​​​ല്​​​​കി വി​​​​സ്കി​​​​യു​​​​ടെ ഒ​​​​രു ഷോ​​​​ട്ട് നു​​​​ണ​​​​യു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ഒ​​​​രൊ​​​​റ്റ​​ ഷോ​​​​ട്ടി​​​​ന് 10,000 ഡോ​​​​ള​​​​റാ​​​​ണ് വീ ​​​​ന​​ല്​​​​കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, വി​​​​സ്കി 1878ലേ​​​​ത​​​​ല്ല, മ​​​​റി​​​​ച്ച് 1970ക​​​​ളി​​​​ലു​​​​ള്ള​​​​താ​​​​ണെ​​​​ന്നാ​​​​ണ് വി​​​​ദ​​​​ഗ്ധ​​ർ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ർ​​​​ബ​​​​ണ്‍ ഡേ​​​​റ്റിം​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു കാ​​​​ല​​​​പ്പ​​​​ഴ​​​​ക്കം നി​​​​ർ​​​​ണ​​​​യി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.