സി​നി​മാ​മോ​ഹം "പ​ര​സ്യ​മാ​ക്കി' യു​വാ​വ്; വൈറലാക്കി സോഷ്യൽ മീഡിയ
Thursday, July 28, 2022 12:11 PM IST
‘സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ട്, പ്ര​തീ​ക്ഷ​യോ​ടെ ശ​ര​ത്ത് പ​ന​ച്ചി​ക്കാ​ട് ’-തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ് റോ​ഡി​ൽ ചൂ​ര​ക്കാ​ട് ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡി​ലെ വാ​ച​ക​ങ്ങ​ളാ​ണി​ത്. ഒ​പ്പം സൈ​ക്കി​ളു​മാ​യി നി​ൽ​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ചി​ത്ര​വും ഫോ​ൺ ന​ന്പ​റും.

ഒ​റ്റ​നോ​ട്ട​ത്തി​ൽ പു​തി​യ​താ​യി ഇ​റ​ങ്ങു​ന്ന ഏ​തോ ന്യൂ ​ജ​ന​റേ​ഷ​ൻ സി​നി​മ​യു​ടെ പ​ര​സ്യ​മാ​ണെ​ന്നേ തോ​ന്നൂ. ബോ​ർ​ഡി​ലെ ഫോ​ൺ ന​മ്പ​റി​ൽ വി​ളി​ച്ചാ​ലാ​ണ് സി​നി​മാ പോ​സ്റ്റ​റ​ല്ലെ​ന്നും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ കൊ​തി​ക്കു​ന്ന യു​വാ​വ് സ്ഥാ​പി​ച്ച പ​ര​സ്യ​ബോ​ർ​ഡാ​ണെ​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

കോ​ട്ട​യം പ​ന​ച്ചി​ക്കാ​ട് കു​രി​വി​ക്കാ​വി​ൽ ശ​ര​ത്താ​ണ് (26) ഏ​റെ സി​നി​മാപ്ര​വ​ർ​ത്ത​ക​രു​ള്ള എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ അ​വ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ സി​നി​മാ പോ​സ്റ്റ​ർ മാ​തൃ​ക​യി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

ഒ​ട്ടേ​റെ​ത്ത​വ​ണ സി​നി​മ​യി​ൽ അ​വ​സ​ര​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ശ​ര​ത്ത് ഈ ​അ​റ്റ​കൈ പ്ര​യോ​ഗം ന​ട​ത്തി​യ​ത്.പ​ത്താം ക്ലാ​സ് മു​ത​ൽ സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ലും സം​വി​ധാ​യ​ക​രു​ടെ​യ​ടു​ത്തും ചെ​ന്ന് ശ​ര​ത്ത് അ​വ​സ​രം ചോ​ദി​ച്ചു തു​ട​ങ്ങി​യ​താ​ണ്.

ഒ​ട്ടേ​റെ ഓ​ഡി​ഷ​നു​ക​ളി​ലും പ​ങ്കെ​ടു​ത്തു. ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റാ​യി കു​റ​ച്ചു സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടെ​ങ്കി​ലും പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മൊ​ന്നും കി​ട്ടി​യി​ല്ല. കോ​ട്ട​യ​ത്ത് സ്വ​കാ​ര്യ ബ​സോ​ടി​ക്കു​ന്ന ശ​ര​ത്ത് മി​ച്ചം​വ​ച്ചു​ണ്ടാ​ക്കി​യ 25,000 രൂ​പ​യാ​ണ് സ്വ​ന്തം പ​ര​സ്യ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.