കരീബിയൻ ദ്വീപുകളുടെ "യൂക്കാ' മൂന്നാറിൽ പൂവിട്ടു
Saturday, June 8, 2019 11:09 AM IST
ക​രീബി​യ​ൻ ദ്വീ​പ്, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന "യൂ​ക്കാ ചെ​ടി' മൂ​ന്നാ​റി​ൽ പൂ​വി​ട്ടു. ഒ​ട്ടേ​റെ പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ യൂ​ക്കാ ചെ​ടി​യി​ൽ അ​പൂ​ർ​വ​മാ​യാ​ണ് പൂ ​വി​രി​യാ​റു​ള്ള​ത്. നി​ലം​പ​റ്റെ നി​ൽ​ക്കു​ന്ന ഒ​രു​കൂ​ട്ടം ചെ​ടി​ക​ളു​ടെ ന​ടു​ക്ക് ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന യൂ​ക്കാ​യു​ടെ സ്വ​ദേ​ശ​വും ക​രീബി​യ​ൻ ദ്വീ​പ്, അ​മേ​രി​ക്ക എ​ന്നി​വി​ട​മാ​ണ്.

ക​രീ​ബിയ​ൻ ദ്വീ​പു​ക​ളി​ലെ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ണ്ടു​വ​രു​ന്ന ചെ​ടി മൂ​ന്നാ​റി​ലെ ന​ല്ല​ത​ണ്ണി ടീ ​മ്യൂ​സി​യ​ത്തി​നു സ​മീ​പ​മാ​ണ് പൂ​വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ക​ട്ടി​കൂ​ടി​യ ഇ​ല​ക​ളോ​ടു​കൂ​ടി​യ ചെ​ടി വാ​ടാ​ത്ത ചെ​ടി​ക​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​വ​യാ​ണ്. ഒ​രി​ക്ക​ൽ ശേ​ഖ​രി​ച്ചാ​ൽ വേ​രു​ക​ൾ​ക്ക് ജ​ലാം​ശം ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​ക്കു​വാ​നു​ള്ള ക​ഴി​വു​ണ്ട്.

ഇ​ല​ക​ൾ​ക്കു മു​ക​ളി​ൽ മെ​ഴു​കു​പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന ഭാ​ഗ​വും ജ​ലാം​ശം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ മൂ​ന്നു​വ​ർ​ഷം​വ​രെ നി​ല​നി​ൽ​ക്കു​വാ​നു​ള്ള ക​ഴി​വ് ഈ ​ചെ​ടി​ക​ൾ​ക്കു​ണ്ട്.

ക​രീബിയ​ൻ ദ്വീ​പ്, അ​മേ​രി​ക്ക എ​ന്നി​വ​യ്ക്കു​പു​റ​മേ മെ​ക്സി​ക്കോ, ഗ്വാ​ട്ടി​മ​ല തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ഇ​വ​യെ ക​ണ്ടു​വ​രാ​റു​ണ്ട്. ഏ​തു കാ​ലാ​വ​സ്ഥ​യേ​യും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​വു​ള്ള യൂ​ക്കാ ഉ​ഷ്ണ​മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​പു​റ​മേ പു​ൽ​മേ​ടു​ക​ളി​ലും മ​ല​നി​ര​ക​ളി​ലും വ​ള​രാ​റു​ണ്ട്. ഉ​ദ്യാ​ന​ങ്ങ​ളി​ൽ അ​ല​ങ്കാ​ര ചെ​ടി​യാ​യും ഇ​വ​യെ വ​ള​ർ​ത്താ​റു​ണ്ട്. ഇ​വ​യു​ടെ ഇ​ല മെ​ക്സി​ക്കോ​യി​ലു​ള്ള​വ​ർ ആ​ഹാ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

യൂ​ക്കാ​യ്ക്ക് 42 വി​ഭാ​ഗ​ങ്ങ​ളും 24 ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​മു​ണ്ട്. അ​സ്പ​റ​ഗാ​സി​യേ കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ചെ​ടി​യാ​ണ് യൂ​ക്കാ. "യൂ​ക്കാ ഗ്ലോ​റി​യോ​സാ' എ​ന്നാ​ണ് ഇ​വ​യു​ടെ ശാ​സ്ത്രീ​യ​നാ​മം. "സ്പാ​നി​ഷ് ഡാ​ഗ​ർ' എ​ന്നും അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.