ഇതു വേറെ ലെവൽ; സ്വന്തമായി നിർമിച്ച ചൂണ്ടയുമായി രണ്ടു കുട്ടികൾ
Sunday, September 2, 2018 10:18 AM IST
ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും പി​ൻ​വാ​ങ്ങി​യ​പ്പോ​ൾ ചെ​റുതോ​ടു​ക​ൾ മു​ത​ൽ വ​ലി​യ ആ​റു​ക​ൾ വ​രെ​യു​ള്ള​വ​യു​ടെ തീ​ര​ങ്ങ​ളി​ൽ ചൂ​ണ്ട​ക്കാ​രു​ടെ തി​ര​ക്കാ​യി. ഒ​പ്പം കാ​ഴ്ചക്കാ​രും. അ​ങ്ക​മാ​ലി​ക്ക​ട​ത്തു​ള്ള പ​വി​ഴ​പ്പൊ​ങ്ങ് എ​ന്ന ചെ​റുഗ്രാ​മ​ത്തി​ലെ തോ​ട്ടി​ൽ ക​ഴി​ഞ്ഞ 23ന് ​മീ​ൻ​പി​ടി​ക്കാ​നെ​ത്തി​യ​വ​രി​ൽ​നി​ന്ന് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് ഒ​ന്പ​താം ക്ലാ​സു​കാ​ര​നാ​യ അ​ല​ൻ, നാ​ലാം​ക്ലാ​സു​കാ​ര​നാ​യ ജോ​ൺ എ​ന്നീ കു​ട്ടി​ക​ളു​ടെ വ്യ​ത്യ​സ്ത​മാ​യ ചൂ​ണ്ട​യാ​യി​രു​ന്നു.

ചൂ​ണ്ട​പ്പ​ന​യു​ടെ കൈ​യി​ൽ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ൽ മു​റി​ച്ചുഘ​ടി​പ്പി​ച്ച് അ​തി​നു​ള്ളി​ൽ ഇ​രു​ന്പ് ക​മ്പി ക​യ​റ്റി നൂ​ൽ ചു​റ്റി റീ​ൽ ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു ആ​ശാ​ന്മാ​രു​ടെ മീ​ൻ​പി​ടി​ത്തം. വി​ദേ​ശ ഇ​നം മെ​ഷീ​ൻ ചൂ​ണ്ട​ക​ൾ​പോ​ലെ​ത​ന്നെ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​രു​ടെ ചൂ​ണ്ട​യി​ൽ ധാ​രാ​ളം മ​ത്സ്യ​ങ്ങ​ളും കു​രു​ങ്ങി​യി​രു​ന്നു.



ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ മീ​ൻ​പി​ടി​ത്ത​ത്തി​ൽ ക​മ്പ​മു​ള്ള ബി​എ​സ്‌​സി ആ​നി​മേ​ഷ​ൻ അ​ധ്യാ​പ​ക​നാ​യ എ.​എ​സ്. സു​മി​ൻ ബാ​ബു കു​ട്ടി​ക​ളു​ടെ ചൂ​ണ്ട പ​രി​ശോ​ധി​ച്ചു. ന​ല്ലൊ​രു എ​ൻ​ജി​നി​യ​റിം​ഗ് വൈ​ഭ​വം അ​വ​രു​ടെ ചൂ​ണ്ട​യി​ൽ ക​ണ്ട​തോ​ടെ കു​ട്ടി​ക​ളു​ടെ​യും ചൂ​ണ്ട​യു​ടെ​യും ചി​ത്ര​ങ്ങ​ൾ ഫി​ഷിം​ഗ് കേ​ര​ള എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ൽ സു​മി​ൻ പ​ങ്കു​വ​യ്ച്ചു. ഇ​തോ​ടെ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കു​ട്ടി​ക​ളെ​ത്തേ​ടി​യെ​ത്തി.

ഗ​ൾ​ഫ് മ​ല​യാ​ളി​യാ​യ കോ​ട്ട​യം സ്വ​ദേ​ശി സു​ബി​ൻ തോ​മ​സ് അ​വ​ർ​ക്കൊ​രു ചൂ​ണ്ട വാ​ങ്ങി ന​ല്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. സു​ബി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​ല​നും ജോ​ണി​നും​കൂ​ടി ഒ​രു ആ​ധു​നി​ക ചൂ​ണ്ട സു​മി​ൻ വാ​ങ്ങി ന​ല്കു​ക​യും ചെ​യ്തു. ഇ​നി​യും ഇ​ത്ത​ര​ത്തി​ലു​ള്ള ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഫി​ഷിം​ഗ് കേ​ര​ള ഇ​രു​വ​ർ​ക്കും ന​ല്കി​യി​ട്ടു​ണ്ട്.

ഐ​ബി​ൻ കാ​ണ്ടാ​വ​നം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.