ഒടുവിൽ ചന്ദ്രു നല്ലപാതിയെ കണ്ടെത്തി; വ​രി​ക്ക​പ്ലാ​വി​നെ വ​ര​ണ​മാ​ല്യ​മ​ണി​യി​ച്ച യുവാവിന് ജീ​വി​ത സ​ഖി​യാ​യി
Tuesday, November 13, 2018 12:05 PM IST
സ​ർ​ക്കാ​ർ ജോ​ലി​യും അ​ഞ്ച​ക്ക ശ​മ്പ​ള​വും ഉ​യ​ർ​ന്ന ബാ​ങ്ക് ബാ​ല​ൻ​സും ഇ​ല്ലാ​ത്ത​ത് കാ​ര​ണം ക​രി​ഞ്ഞു പോ​യ വി​വാ​ഹ സ്വ​പ്ന​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. സ​മൂ​ഹ​ത്തി​ലെ ഇ​ത്ത​രം സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്ക് വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി​യാ​യ ച​ന്ദ്രു മ​റു​പ​ടി ന​ൽ​കി​യ​ത് വ​രി​ക്ക പ്ലാ​വി​നെ വി​വാ​ഹം ചെ​യ്യു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു​ള്ള ഒ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വ​ച്ചാ​യി​രു​ന്നു.

ഒ​രു വ​ർ​ഷം മു​മ്പാ​ണ് താ​ൻ വീ​ടി​നു വ​ട​ക്ക് ഭാ​ഗ​ത്ത് ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന വ​രി​ക്ക​പ്ലാ​വി​നെ വ​ധു​വാ​യി സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ച​ന്ദ്രു ഏ​വ​രെ​യും അ​റി​യി​ച്ച​ത്. നി​ര​വ​ധി വി​വാ​ഹാ​ലോ​ച​ന​ക​ൾ മു​ട​ങ്ങി​യ​താ​ണ് പ​രി​ഹാ​സ​ചു​വ​യു​ള്ള ഈ ​ഫേ​സ്ബു​ക്ക് കു​റി​പ്പ് പ​ങ്കു​വ​യ്ക്കു​വാ​ൻ ച​ന്ദ്രു​വി​നെ പ്രേ​രി​പ്പി​ച്ച​ത്.



ഇ​പ്പോ​ഴി​താ ഈ ​കു​റി​പ്പ് പ​ങ്കു​വ​ച്ച് കൃ​ത്യം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ച​ന്ദ്രു ത​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് പു​തു​ശേ​രി സ്വ​ദേ​ശി​നി സു​ഗി​ത​യാ​ണ് ച​ന്ദ്രു​വി​ന്‍റെ വ​ധു. ന​വം​ബ​ർ നാലിന് ​ഇ​വ​രു​ടെ വി​വാ​ഹം ന​ട​ക്കു​ക​യും ചെ​യ്തു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ കൂ​ടി ത​ന്നെ​യാ​ണ് ച​ന്ദ്രു ഇ​ത് അ​റി​യി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.