അ​ച്ഛ​നാ​ണെ​ന്നൊ​ന്നും നോ​ക്കി​ല്ല, അ​മ്മ​യെ ത​ല്ലി​യാ​ലു​ണ്ട​ല്ലോ...
Wednesday, November 7, 2018 11:16 AM IST
അ​മ്മ​യെ അ​ച്ഛ​ൻ ത​മാ​ശ​യ്ക്ക് ത​ല്ലു​മ്പോ​ൾ കു​ഞ്ഞു​മ​ക​ൾ പ്ര​തി​ക​രി​ക്കു​ന്ന​തി​ന്‍റെ മ​നോ​ഹ​ര​ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ സ്നേ​ഹം ഏ​റ്റു വാ​ങ്ങു​ന്ന​താ​ണ്. മ​ക​ളു​ടെ പ്ര​തി​ക​ര​ണം അ​റി​യാ​നാ​യി ത​മാ​ശ​യ്ക്ക് അ​മ്മ​യു​ടെ കാ​ലി​ലും കൈ​യി​ലും അ​ച്ഛ​ൻ ത​ല്ലു​ക​യാ​ണ്.

കു​റേ നേ​രെ നോ​ക്കി നി​ന്ന മ​ക​ൾ​ക്ക് ഇ​ത് സ​ഹി​ക്കാ​നാ​യി​ല്ല. അ​ച്ഛ​ന്‍റെ കൈ ​പി​ടി​ച്ചു മാ​റ്റി​യും മു​ഖ​ത്തും തോ​ളി​ലും ക​ടി​ച്ചു​മാ​ണ് മ​ക​ൾ പ്ര​തി​രോ​ധി​ച്ച​ത്. അ​ച്ഛ​നും അ​മ്മ​യും ചി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ക​ൾ വ​ള​രെ സീ​രി​യ​സാ​യി​രു​ന്നു. അ​ച്ഛ​ൻ ത​ന്നെ പ​ക​ർ​ത്തി​യ സെ​ൽ​ഫി വീ​ഡി​യോ ഇ​തി​നോ​ട​കെ ത​ന്നെ ആ​യി​ര​ങ്ങ​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.