വി​യ​ർ​ക്കും തോ​റും കൊ​റോ​ണ ബാ​ധി​ക്കി​ല്ല; വി​ചി​ത്ര​വാ​ദ​വു​മാ​യി യു​വാ​വ്
Sunday, April 18, 2021 4:41 PM IST
വി​യ​ർ​ക്കും തോ​റും കൊ​റോ​ണ ത​ന്നെ തൊ​ടി​ല്ലെ​ന്ന വി​ചി​ത്ര​വാ​ദ​വു​മാ​യി ഒ​രു യു​വാ​വ്. ബം​ഗാ​ളി​ലെ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കെ​ത്തി​യ യു​വാ​വി​ന്‍റെ പ്ര​തി​ക​ര​ണ​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഏ​പ്രി​ൽ ഏ​ഴി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. മാ​സ്ക് ധ​രി​ക്കാ​തെ ബി​ജെ​പി കൊ​ടി​യും തൊ​പ്പി​യും അ​ണി​ഞ്ഞാ​ണ് യു​വാ​വ് എ​ത്തി​യ​ത്.

നി​ങ്ങ​ൾ എ​ന്താ​ണ് മാ​സ്ക് വ​യ്ക്കാ​ത്ത​തെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു വി​ചി​ത്ര മ​റു​പ​ടി. 'ഞാ​ൻ സൂ​ര്യ​ന് താ​ഴെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്. അ​പ്പോ​ൾ കൊ​റോ​ണ​യൊ​ക്കെ ഇ​ല്ലാ​താ​കും. കൊ​റോ​ണ വൈ​റ​സി​നെ​യൊ​ന്നും ഞ​ങ്ങ​ൾ പേ​ടി​ക്കു​ന്നി​ല്ല. കൂ​ടു​ത​ൽ വി​യ​ർ​ക്കും തോ​റും കൊ​റോ​ണ ഞ​ങ്ങ​ളെ തൊ​ടി​ല്ല.

ഇ​ത് ഞ​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത്’ യു​വാ​വ് പ​റ​ഞ്ഞു. കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി ബം​ഗാ​ളി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.