അപമാനം; സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച​തി​ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് പി​ഴ ഈ​ടാ​ക്കി
Thursday, October 4, 2018 4:39 PM IST
സൈക്കിളിൽ സഞ്ചരിച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് പി​ഴ​യാ​യി അ​ഞ്ഞൂ​റ് രൂ​പ ഈ​ടാ​ക്കി. കാ​സ​ർ​ഗോ​ഡാ​ണ് സം​ഭ​വം. ഉ​പ്പ​ള കു​ക്കാ​റി​ൽ താ​മ​സി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി കാ​സി​മി​നാ​ണ് ഹൈ​വേ പോ​ലീ​സി​ൽ നി​ന്നും ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മം​ഗ​ൽ​പാ​ടി സ്കൂ​ളി​ന​ടു​ത്തു​വ​ച്ചാ​ണ് സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​സി​മി​നെ പോ​ലീ​സ് കൈ​നീ​ട്ടി നി​ർ​ത്തി​ച്ച​ത്.

പി​ഴ സ്വീ​ക​രി​ച്ച​തി​നു ശേ​ഷം പോ​ലീ​സ് ന​ൽ​കി​യ റെസി​പ്റ്റി​ൽ കെഎൽ 14 ക്യൂ 7874 ​എ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​രും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മോ​ട്ട​ർ വെ​ഹി​ക്കി​ളി​ന്‍റെ സൈ​റ്റി​ൽ സു​ചി​ത്ര എ​ന്നു പേ​രു​ള്ള സ്ത്രീ​യാ​ണ് ഈ ​ന​മ്പ​രു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ഉ​ടമ. മാ​ത്ര​മ​ല്ല പോ​ലീ​സ് ത​ന്‍റെ സൈ​ക്കി​ളി​ന്‍റെ ട​യ​റും കു​ത്തി​ക്കീ​റി​യെ​ന്ന് കാ​സിം പ​റ​യു​ന്നു.

അ​മി​ത വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ചു​വെ​ന്ന കു​റ്റ​മാ​ണ് പോ​ലീ​സ് ഇ​യാ​ൾ​ക്കു ന​ൽ​കി​യ ര​സീ​തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് എ​സ്പി നാ​ർ​കോ​ട്ടി​ക് ഡി​വൈ​എ​സ്പി​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.