കേരളത്തെ പിടിച്ചുകയറ്റിയ മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്കും സൈന്യത്തിനും ഡാവിഞ്ചി സുരേഷിന്‍റെ ആദരം
Sunday, August 26, 2018 2:55 PM IST
ക​ണ്ണീ​ർ മ​ഴ​യി​ൽ മു​ങ്ങി​യ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വി​ശ്ര​മ​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ട സൈന്യത്തിനും മ​ത്സ്യത്തൊഴിലാ​ളി​ക​ൾ​ക്കും ന​ന്ദി അ​റി​യി​ച്ച് പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഡാ​വി​ഞ്ചി സു​രേ​ഷ്.

ഒ​രു ക​ലാ​സൃ​ഷ്ടി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഒ​രു ജ​ന​ത​യു​ടെ മു​ഴു​വ​ൻ ന​ന്ദി​യും ക​ട​പ്പാ​ടും ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞ​ത്. പ്രളയത്തിൽ കേരളത്തെ താങ്ങിനിർത്തുന്ന മത്സ്യത്തൊഴിലാളികളും ആകാശത്തുനിന്ന് താങ്ങിയെടുക്കുന്ന ഹെലികോപ്ടറുമാണ് ഈ ശിൽപത്തിലുള്ളത്.

"ഒ​രു ദു​ര​ന്ത​ത്തി​ന്‍റെ ഓ​ർ​മ​യ്ക്ക്.. ഒ​ട്ടേ​റെ പേ​രെ ദു​രി​ത​ക​യ​ത്തി​ലാ​ക്കി​യ പ്ര​ള​യ ദു​ര​ന്തം...​ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​വ​രെ എ​ങ്ങ​നെ മ​റ​ക്കാ​നാ​കും...​ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നും ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്കും ഈ ​ശി​ൽ​പം സ​മ​ർ​പ്പി​ക്കു​ന്നു​..' എന്ന കു​റി​പ്പെ​ഴു​തി​യാ​ണ് അ​ദ്ദേ​ഹം ഈ ​ക​ലാ​രൂ​പ​ത്തി​ന്‍റെ ചി​ത്രം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.