പോ​ലീ​സി​ന്‍റെ ആ​ഡം​ബ​ര കാ​റി​ൽ ക​യ​റ​ണം; ആ​ഗ്ര​ഹം സാ​ധി​ച്ചു​കൊ​ടു​ത്ത് ദു​ബാ​യ് പോ​ലീ​സ്
Friday, April 16, 2021 8:22 PM IST
ദു​ബാ​യ് പോ​ലീ​സി​ന്‍റെ ഗ്യാ​രേ​ജി​ലു​ള്ള സൂ​പ്പ​ർ കാ​റു​ക​ളു​ടെ എ​ണ്ണം ആ​രേ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്. ആ​സ്റ്റ​ൺ മാ​ർ​ട്ടി​ൻ വ​ൺ-774, ഔ​ഡി ആ​ർ8, ബെ​ന്‍റി​ലി കോ​ണ്ടി​നെ​ന്‍റ​ൽ ജി​ടി, ബി​എം​ഡ​ബ്ല്യു ഐ8, ​ബി​എം​ഡ​ബ്ല്യു എം6, ​ഷെ​വ​ർ​ലെ ക​മാ​റോ, ഫെ​രാ​രി എ​ഫ്എ​ഫ്, ഫോ​ർ​ഡ് മ​സ്താ​ങ്, ലം​ബോ​ർ​ഗ്നി അ​വ​ന്റ​ഡോ​ർ, മെ​ക്‌​ലാ​റ​ൻ എം​പി4-12​സി, മെ​ഴ്സി​ഡ​സ് ബെ​ൻ​സ് എ​സ്എ​ൽ63 എ​എം​ജി, നി​സാ​ൻ ജി​ടി​ആ​ർ തു​ട​ങ്ങി നി​ര​വ​ധി സൂ​പ്പ​ർ കാ​റു​ക​ൾ ദു​ബാ​യ് പോ​ലീ​സി​നു​ണ്ട്.

ക​ള്ള​ന്മാ​രെ ചേ​യ്സ് ചെ​യ്യാ​നാ​ണ് ഈ ​കാ​റു​ക​ൾ എ​ന്നു ക​രു​തി​യാ​ൽ തെ​റ്റി. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കൗ​ത​ക​ത്തി​നാ​യി​ട്ടാ​ണ് ദു​ബാ​യ് പോ​ലീ​സ് ആ​ഡം​ബ​ര കാ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​കാ​റു​ക​ളി​ൽ ക​യ​റ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച ഒ​രു ഒ​ന്പ​തു വ​യ​സു​കാ​ര​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ച്ചു​കൊ​ടു​ത്ത ദു​ബാ​യ് പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​ണ്. ഏ​ഷ്യ​ക്കാ​ര​നാ​യ ലൂ​ക്കാ​സ് ലി ​ചാ​വോ എ​ന്ന കു​ട്ടി​യു​ടെ അ​ച്ഛ​നാ​ണ് ആ​ഗ്ര​ഹം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

വൈ​കാ​തെ കു​ട്ടി​ക്ക് ചേ​രു​ന്ന പോ​ലീ​സ് യൂ​ണി​ഫോ​മും ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി പോ​ലീ​സ് വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ടൂ​റി​സം പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലൂ​ക്കാ​സ് ലി ​ചാ​വോ​യെ ദു​ബാ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം കൊ​ണ്ടു​പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.