ഓ​ര്‍​ഡ​ര്‍ ചെ​യ്ത പി​സ​യി​ല്‍ കു​പ്പി​ച്ചി​ല്ല്; ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്നു
Tuesday, October 11, 2022 1:30 PM IST
ആ​ളു​ക​ളു​ടെ പ്ര​തി​ക​ര​ണ​വേ​ദി മു​ഖ്യ​മാ​യും സോ​ഷ്യ​ല്‍ മീ​ഡി​യ ആ​യ ഒ​രു കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ. അ​തി​നാ​ല്‍​ത്ത​ന്നെ മി​ക്ക പ്ര​ശ്ന​ങ്ങ​ളും ച​ര്‍​ച്ച​യാ​വു​ക​ത​ന്നെ ചെ​യ്യും.

അ​ത്ത​ര​ത്തി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റി​യ ഒ​രു പോ​സ്റ്റി​ന്‍റെ കാ​ര്യ​മാ​ണി​ത്. ഏ​കെ എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ല്‍ പി​സ​യും അ​തി​ല്‍​നി​ന്നും ല​ഭി​ച്ച കു​പ്പി​ച്ചി​ല്ലു​മാ​ണു​ള്ള​ത്. ഓ​ണ്‍​ലൈ​ന്‍ വ​ഴി പി​സ ഓ​ര്‍​ഡ​ര്‍ ചെ​യ്ത മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക്കാ​ണ് ഇ​ത്ത​ര​മൊ​രു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ര​ണ്ടു​മു​ത​ല്‍ മൂ​ന്നു​വ​രെ ഗ്ലാ​സ് ക​ഷ​ണ​ങ്ങ​ള്‍ പി​സ​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. സൊ​മാ​റ്റൊ വ​ഴി​യാ​ണ് യു​വാ​വ് പി​സ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സൊ​മാ​റ്റൊ എ​ത്തി​യി​രു​ന്നു. മോ​ശം അ​നു​ഭ​വ​ത്തി​ന് ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും ഉ​ട​ന്‍ താ​ങ്ക​ളെ ബ​ന്ധ​പ്പെ​ടാ​മെ​ന്നു​മാ​ണ് അ​വ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.

മും​ബൈ പോ​ലീ​സും സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി. ആ​ദ്യം ക​സ്റ്റ​മ​ര്‍ കെ​യ​റി​ല്‍ വി​വ​ര​മ​റി​യി​ക്കാ​നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി അ​വ​രി​ല്‍ നി​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യി നീ​ങ്ങാ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഏ​താ​യാ​ലും സം​ഭ​വം നെ​റ്റി​സ​ണ്‍ ലോ​കം ഏ​റ്റെ​ടു​ത്തു. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​രും ത​ങ്ങ​ളു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ല്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.