മ​ല​യാ​ളി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഗോ​ൾ​ഡ​ൻ വീ​സ; സൂ​പ്പ​റാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ
Saturday, January 1, 2022 10:19 PM IST
മെ​ഡി​ക്ക​ൽ ഫ്ര​ണ്ട് ലൈ​ൻ ഹീ​റോ​സി​നു യു​എ​ഇ ന​ൽ​കു​ന്ന ഗോ​ൾ​ഡ​ൻ വീ​സ സ്വ​ന്ത​മാ​ക്കി മ​ല​യാ​ളി​ക​ൾ. മ​ല​പ്പു​റം മോ​ങം സ്വ​ദേ​ശി​നി ഡോ. ​ഹ​സീ​ബ ചേ​ങ്ങോ​ടെ​ൻ, എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ഡോ. ​നീ​നു​മോ​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഗോ​ൾ​ഡ​ൻ വീ​സ ല​ഭി​ച്ച​ത്. ക​ബീ​ർ​ദാ​സ് ചേ​ങ്ങോ​ടെ​ന്‍റെ മ​ക​ളാ​ണ് അ​ബു​ദാ​ബി അ​ഹ​ല്യ ഹോ​സ്പി​റ്റ​ലി​ൽ ആ​തു​ര​സേ​വ​നം ന​ട​ത്തു​ന്ന ഡോ. ​ഹ​സീ​ബ ചേ​ങ്ങോ​ടെ​ൻ.

ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്ന് എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ ഡോ​ക്ട​ർ നീ​നു​മോ​ൾ ചെ​ന്നൈ അ​പ്പോ​ളോ ഹോ​സ്പി​റ്റ​ലി​ൽ നി​ന്ന് ഫാ​മി​ലി മെ​ഡി​സി​നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. ഇ​പ്പോ​ൾ അ​ബു​ദാ​ബി സ​ർ​ക്കാ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന​തോ​ടൊ​പ്പം ഇം​ഗ്ല​ണ്ടി​ൽ നി​ന്ന് എം​ആ​ർ​സി​പി​യും ചെ​യ്യു​ന്നു. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ വ​ല്ലം റ​യോ​ൺ​പു​രം പു​ത്തി​രി പി ​കെ കൊ​ച്ചു​ണ്ണി​യു​ടെ മ​ക​ളാ​ണു ഡോ​ക്ട​ർ നീ​നു മോ​ൾ. വ്യ​വ​സാ​യി​ക​ൾ​ക്കും സി​നി​മാ താ​ര​ങ്ങ​ൾ​ക്കും യു​എ​ഇ ഗ​വ​ൺ​മെ​ന്‍റ് ഗോ​ൾ​ഡ​ൻ വീ​സ ന​ൽ​കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.