യു​വാ​വി​ന്‍റെ വായി​ൽ നി​ന്നു പു​റ​ത്തുവന്നത് ജീ​വ​നു​ള്ള തേ​ൾ; ഞെട്ടിക്കുന്ന വീഡിയോ
യുവാവിന്‍റെ വായിൽ നിന്ന് ജീ​വ​നു​ള്ള തേ​ൾ ഇറ​ങ്ങിവ​രു​ന്ന​തി​ന്‍റെ പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ടൈ​റോ​ണ്‍ ഗി​റാ​ൾ​ഡോ എ​ന്ന​യാ​ളാ​ണ് ജീ​വ​ൻ പ​ണ​യംവച്ചു​ള്ള സാ​ഹ​സ​ത്തി​ന് മു​തി​ർ​ന്ന​ത്. സ്വ​യം പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ​ങ്കു​വെ​ച്ച​ത്.

മു​ഖ​ത്ത് ത​ലോ​ടി​ക്കൊ​ണ്ട് ടൈ​റോ​ണ്‍ ഇ​രി​ക്കു​ന്ന​താ​ണ് ആ​ദ്യം. അ​ൽ​പ്പ​സ​മ​യ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം വാ​യ തു​റ​ക്കു​ന്പോ​ൾ ഒ​രു തേ​ൾ വാ​യ​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ന​ട​ന്നു വ​രു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹം തേ​ളി​നെ കൈ​ക്കു​ള്ളി​ലാ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.