ആ ജീപ്പ് ഒാടിച്ചത് ഞാനല്ല; ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വീ​ഡി​യോ​യ്ക്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യി ജ​യ​റാം
Tuesday, September 4, 2018 3:00 PM IST
താ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലെ സ​ത്യാ​വ​സ്ഥ തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ൻ ജ​യ​റാം. ജ​യ​റാം ഓ​ടി​ച്ച ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലാ​കെ വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്ന​ത്.

ഓ​ഫ് റോ​ഡ് ഡ്രൈ​വി​നി​ടെ കു​ന്നി​ൻ മു​ക​ളി​ലെ​ത്തി​യ ജീ​പ്പ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പി​ന്നി​ലേ​ക്ക് ഉ​രു​ണ്ടു പോ​കു​ന്ന​താ​യി​രു​ന്നു ദൃ​ശ്യ​ങ്ങ​ളി​ൽ. ജ​യ​റാ​മു​മാ​യി സാ​മ്യ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​യി​രു​ന്നു ഈ ​ജീ​പ്പ് ഓ​ടി​ച്ച​ത്. തു​ട​ർ​ന്ന് ജ​യ​റാം ഓ​ടി​ച്ച ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു എ​ന്ന വി​ധ​ത്തി​ൽ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു.



സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ ജ​യ​റാ​മി​നെ അ​ന്വേ​ഷി​ച്ച് ഫോ​ണ്‍ വി​ളി​ക്കു​ക​യും ചെ​യ്തു. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​കു​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന വ്യ​ക്തി ഞാ​ന​ല്ലെ​ന്ന് വ്യ​ക്ക​മാ​ക്കി ജ​യ​റാം ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഫോ​ളി​ൽ വി​ളി​ച്ചു കാ​ര്യ​മ​ന്വേ​ഷി​ച്ച​വ​രോ​ട് മ​റു​പ​ടി ന​ൽ​കി മ​ടു​ത്ത​തി​നാ​ലാ​ണ് താ​ൻ ഈ ​പോ​സ്റ്റ് പ​ങ്കു​വെ​യ്ക്കു​ന്ന​തെ​ന്നും. സ​ത്യാ​വ​സ്ഥ മ​ന​സി​ലാ​കാ​തെ ആ​രും വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ജ​യ​റാം പ​റ​ഞ്ഞു. കൂ​ടാ​തെ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത് ആ​രാ​യി​രു​ന്നാ​ലും അ​വ​ർ​ക്ക് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ക്ക​രു​തേ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും ജ​യ​റാം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.