വാ​യ്പ ന​ൽ​കാ​ൻ കി​ട​ക്ക​പ​ങ്കി​ട​ണ​മെ​ന്ന് ബാ​ങ്ക് മാ​നേ​ജ​ർ; ചെ​രി​പ്പൂ​രി​യ​ടി​ച്ച് യു​വ​തി
Wednesday, October 17, 2018 11:11 AM IST
ക​ർ​ണാ​ട​ക​യി​ലെ ദേ​വ​ന​ഗ​രി​യി​ൽ വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കു​ന്ന​തി​നു കി​ട​ക്ക​പ​ങ്കി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ബാ​ങ്ക് മാ​നേ​ജ​രെ ചെ​രി​പ്പൂ​രി​യ​ടി​ച്ച് യു​വ​തി. ക​ഴി​ഞ്ഞ ദി​വ​സം ദ​ക്ഷി​ണ ക​ർ​ണാ​ട​ക​യി​ലെ ദേ​വ​ന​ഗ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യും ചെ​യ്തു.

15 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ അ​നു​വ​ദി​ച്ചു​ന​ൽ​കു​ന്ന​തി​ന് കി​ട​ക്ക​പ​ങ്കി​ട​ണ​മെ​ന്നാ​ണ് മാ​നേ​ജ​ർ യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. യു​വ​തി ഇ​യാ​ളെ ഉ​ടു​പ്പി​ന്‍റെ കോ​ള​റി​ൽ​പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്തെ​ത്തി​ച്ച​ശേ​ഷം വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു. നി​ല​ത്ത് ത​ള്ളി​യി​ട്ട ശേ​ഷം അ​ടി​ക്കു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്തു. ചെ​രു​പ്പ് ഊ​രി​യും മാ​നേ​ജ​രെ യു​വ​തി ത​ല്ലി.

സം​ഭ​വം ചി​ത്രീ​ക​രി​ച്ച ആ​ളോ​ട് താ​ൻ ചെ​യ്ത​തി​ൽ ഒ​രു​തെ​റ്റും കാ​ണു​ന്നി​ല്ലെ​ന്നു യു​വ​തി പ​റ​യു​ന്ന​തും കേ​ൾ​ക്കാം. വീ​ഡി​യോ സാ​മു​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി​പേ​രാ​ണ് പ്ര​തി​ക​രി​ച്ച​ത്. ഇ​താ​ണ് യ​ഥാ​ർ​ഥ മീ​ടു കാ​മ്പെ​യ്ൻ എ​ന്നാ​ണ് ഭൂ​രി​പ​ക്ഷം പേ​രു​ടെ​യും അ​ഭി​പ്രാ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.