"ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് ബി​പ്ല​വം'; ശബരിമലയിലെ ആ ചിത്രങ്ങൾക്ക് കേ​ര​ള പോ​ലീ​സി​ന്‍റെ കി​ടി​ല​ൻ മ​റു​പ​ടി
Sunday, November 4, 2018 5:16 PM IST
ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​ലീ​സി​നെ​തി​രെ വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ന്നി​രു​ന്നു. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ച​രി​ച്ച​ത് അ​യ്യ​പ്പ വി​ഗ്ര​ഹം കൈ​യി​ലേ​ന്തി ഇ​രി​ക്കു​ന്ന ഭ​ക്ത​ന്‍റെ നെ​ഞ്ചി​ൽ പോലീസ് ബൂ​ട്ടി​ട്ട് ച​വി​ട്ടുന്നതും ക​ഴു​ത്തി​ൽ അ​രി​വാ​ൾ വ​യ്ക്കു​ന്ന​തു​മാ​യ ഫോ​ട്ടോഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു.



വ​ലി​യ വി​ധ​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും ഈ ​ചി​ത്രം വ​ഴി​വ​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​ചി​ത്ര​ത്തി​നു​ള്ള മ​റു​പ​ടി ഒ​രു ട്രോ​ൾ മു​ഖേ​ന ന​ൽ​കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്.

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു രം​ഗ​മാ​ണ് അ​വ​ർ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു ഫോ​ട്ടോ ഷൂ​ട്ട് ബി​പ്ല​വം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഈ ​ട്രോ​ളി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.