കൈയടിക്കടാ...! അമേരിക്കൻ പോലീസിനെയും മറികടന്ന് നമ്മുടെ കേരളാ പോലീസ്
Tuesday, October 23, 2018 5:36 PM IST
രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജ് എ​ന്ന അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു കു​തി​ക്കു​ന്നു. ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ പേ​ജി​നെ പി​ന്ത​ള്ളി​യാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് മു​മ്പോ​ട്ടു കു​തി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പേ​ജി​ലെ പോ​സ്റ്റി​ന് ല​ഭി​ക്കു​ന്ന ക​മ​ന്‍റു​ക​ൾ​ക്ക് രസികൻ മ​റു​പ​ടി ന​ൽ​കി ഏ​വ​രു​ടെ​യും മ​ന​സി​ൽ സ്ഥാ​നം നേ​ടി​യ കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സാ​ണു​ള്ള​ത്.

പ്ര​ള​യ​ത്തി​ന്‍റെ​യും പ്ര​തി​സ​ന്ധി​ക​ളു​ടെ​യും വി​ഷ​മ​ഘ​ട്ട​ത്തി​ലും ഞ​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന​വ​രെ ഈ ​ഘ​ട്ട​ത്തി​ൽ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു​വെ​ന്നും അ​ഭി​മാ​ന​ക​ര​മാ​യ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ കേ​ര​ള പോ​ലീ​സി​ന്‍റെ ന​വ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യ ഏ​വ​രു​ടെ​യും പി​ന്തു​ണ തു​ട​ർ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​ണ് കേ​ര​ള പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.