കുടിവെള്ളം, പാട്ട്, വാട്സ്ആപ്പ് ഗ്രൂപ്പ്; കൈയടി നേടി ന്യൂജെൻ കെഎസ്ആർടിസി ബസ്
യാ​ത്ര​ക്കാ​ർ​ക്ക്‌ സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം, പാ​ട്ടു​കേ​ൾ​ക്കാ​ൻ മ്യൂ​സി​ക്‌ സി​സ്റ്റം, ജീ​വ​ന​ക്കാ​രും സ്ഥി​രം യാ​ത്ര​ക്കാ​രും ഫാ​ൻ​സും ചേ​ർ​ന്ന് വാ​ട്സ് ആ​പ്പ്‌ കൂ​ട്ടാ​യ്മ... കൊ​ന്ന​ക്കാ​ട് നി​ന്ന് കു​മി​ളി​യി​ലേ​ക്ക്‌ പോ​കു​ന്ന കെ​എ​സ്‌​ആ​ർ​ടി​സി​യു​ടെ താ​ര​പ​രി​വേ​ഷം ഇ​തു​കൊ​ണ്ടും തീ​രു​ന്നി​ല്ല.

വാ​ട്സാപ്പ്‌ കൂ​ട്ടാ​യ്മ​യു​ടെ വ​ക കൊ​ന്ന​ക്കാ​ട്‌ മു​ത​ൽ കു​മളി വ​രെ​യു​ള്ള പ​ല സ്ഥ​ല​ങ്ങ​ളി​ലെ​യും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക്‌ സ്കൂ​ൾ കി​റ്റ്‌ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ ബാ​ഗ്‌, നോ​ട്ട്ബു​ക്കു​ക​ൾ, പേ​ന, പെ​ൻ​സി​ൽ, ബോ​ക്സ്‌, ടി​ഫി​ൻ ബോ​ക്സ്‌, വാ​ട്ട​ർ ബോ​ട്ടി​ൽ എ​ല്ലാം അ​ട​ങ്ങു​ന്ന സ്കൂ​ൾ കി​റ്റി​ന്‍റെ വി​ത​ര​ണം ഒ​രേ സ​മ​യ​ത്ത്‌ കു​മ​ളി ഡി​പ്പോ​യി​ലും കൊ​ന്ന​ക്കാ​ട്ടും ന​ട​ന്നു.

സ​ർ​വീ​സ്‌ പോ​കു​ന്ന വ​ഴി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ൽ​കു​വാ​നു​ള്ള ബാ​ക്കി കി​റ്റു​ക​ളു​മാ​യാ​ണു ബ​സി​ന്‍റെ ഇ​ന്ന​ത്തെ യാ​ത്ര. ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള ഒ​രു പ​റ്റം ജീ​വ​ന​ക്കാ​രും അ​വ​രോ​ടൊ​പ്പം സ്ഥി​രം യാ​ത്ര​ക്കാ​രും കെ​എ​സ്‌​ആ​ർ​ടി​സി ആ​രാ​ധ​ക​രാ​യ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രും ഒ​ന്നി​ച്ച​പ്പോ​ൾ സ്വ​കാ​ര്യ ബ​സു​ക​ളെ വെ​ല്ലു​ന്ന സേ​വ​നം മു​ഖ​മു​ദ്ര​യാ​ക്കി കു​മി​ളി​യു​ടെ "കൊ​ന്ന​ക്കാ​ട​ൻ' യാ​ത്ര തു​ട​രു​ന്നു.

ഈ ​ബ​സി​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​ശം​സി​ച്ച് എം​ഡി എം.​പി.​ ദി​നേ​ശ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​തി​നെ​ല്ലാം ഉ​പ​രി പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി ഈ ​സ​ർ​വീ​സ്‌ വി​ജ​യം ആ​ക്കി തീ​ർ​ത്ത​തി​ൽ കു​മി​ളി ഡി​പ്പോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കും വ​ലു​താ​ണ്. ഇ​പ്പോ​ൾ എം​ഡി​യു​ടെ അ​ഭി​ന​ന്ദ​നം കൂ​ടി​യാ​യ​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം വ​ർ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.