മരുന്ന് വില കുറയുന്നു; കുവൈറ്റിലെ രോഗികൾ നന്ദിയോടെ ചിരിക്കുന്നു
Friday, May 17, 2019 12:33 PM IST
കു​വൈ​റ്റി​ൽ രോ​ഗി​ക​ൾ ന​ന്ദി​യോ​ടെ ചി​രി​ക്കു​ക​യാ​ണ്. കാ​ര​ണം കു​വൈ​റ്റി​ൽ സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ലെ 291 ഇ​നം മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യി. മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും ചെ​യ്യാ​തെ​യാ​ണ് വി​ല കു​റ​യ്ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഷെ​യ്ഖ് ഡോ.​ ബാ​സി​ൽ അ​ൽ സ​ബാ​ഹ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ഈ ​വി​ല​കു​റ​യ​ൽ ഗു​ണം ചെ​യ്യും. മ​രു​ന്നു​ക​ൾ​ക്ക് വി​ല നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ഗ​ൾ​ഫ് സ​മി​തി​യു​ടെ യോ​ഗ​തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് വി​ല കു​റ​യ്ക്കു​ന്ന​ത്. ചി​ല മ​രു​ന്നു​ക​ൾ​ക്ക് അ​ന്പ​ത് ശ​ത​മാ​നം വ​രെ വി​ല കു​റ​യും.

രോ​ഗി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഗു​ണ​മേ​ൻ​മ​യു​ള്ള മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം. മ​രു​ന്നു​ക​ന്പ​നി​ക​ൾ ലാ​ഭം കൊ​യ്യു​ന്ന ചി​ല നാ​ടു​ക​ൾ കു​വൈ​റ്റി​നെ ക​ണ്ടു പ​ഠി​ക്ക​ട്ടെ!!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.