"എ​ടാ ഭീ​ക​രാ'; രാ​ജ​വെ​മ്പാ​ല​യെ ചും​ബി​ക്കു​ന്ന യു​വാ​വ്
Saturday, May 20, 2023 12:15 PM IST
പൊതു​വേ പാ​മ്പെ​ന്ന് കേ​ട്ടാ​ലെ ന​മ്മു​ടെ​യൊ​ക്കെ ന​ല്ല ജീ​വ​ന്‍ പോ​കും. കാ​ഴ്ച ബം​ഗ്ലാ​വി​ലെ ചി​ല്ലു​കൂ​ട്ടി​ല്‍ പോ​ലും ഒ​രു പാ​മ്പി​നെ ക​ണ്ടാ​ല്‍ മി​ക്ക​വ​രും ര​ണ്ട​ടി അ​ക​ലം പാ​ലി​ക്കും.

എ​ന്നാ​ല്‍ ചി​ല​ര്‍​ക്ക് പാ​മ്പെ​ന്നോ തേ​ളൊ​ന്നൊ ഒ​ന്നു​മി​ല്ല. അ​വ​ര്‍ ഇ​വ​യൊ​ക്കെ​യാ​യി ഇ​ണ​ങ്ങി കാ​ണി​ക​ളെ ഞെ​ട്ടി​ക്കും. അ​ത്ത​ര​മൊ​രു കാ​ര്യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ല്‍. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്രത്യ​ക്ഷ​പ്പെ​ട്ട ഒ​രു വീ​ഡി​യോ​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു സാ​ഹ​സി​ക കാ​ഴ്ച​യു​ള്ള​ത്.

വീ​ഡി​യോ​യി​ല്‍ നി​ക്ക് ബി​ഷ​പ്പ് എ​ന്ന ഒ​രു യു​വാ​വ് 12 അ​ടി​യോ​ളം നീ​ള​മു​ള്ള പാ​മ്പു​മാ​യി ഇ​രി​ക്കു​ക​യാ​ണ്. ഒ​രു ന​ദി​യു​ടെ തീ​ര​ത്താ​യി​ട്ടാ​ണ് ഇ​ദ്ദേ​ഹം ഇ​രി​ക്കു​ന്ന​ത്. കൈ​യി​ല്‍ പാ​മ്പി​നെ​യും പി​ടി​ച്ചി​ട്ടു​ണ്ട്.

ഇ​ദ്ദേ​ഹം ഏ​റെ ശ്ര​ദ്ധാപൂ​ര്‍​വം പാ​മ്പി​നെ ചും​ബി​ക്കു​ക​യാ​ണ്. ഈ ​രാ​ജ​വെ​മ്പാ​ല യു​വാ​വി​നെ ആ​ക്ര​മി​ക്കു​മൊ എ​ന്ന് കാ​ണി​ക​ള്‍ ഭ​യ​പ്പെ​ടും. എ​ന്നാ​ല്‍ വീ​ഡി​യോ​യി​ലു​ട​നീ​ളം അ​ത്ത​രം ആ​ശ​ങ്ക​ക​ള്‍​ക്ക് സ്ഥാ​ന​മി​ല്ലാ.

രാ​ജ​വെ​മ്പാ​ല ഉ​മ്മ കി​ട്ടി​യി​ട്ടും കൂ​ളാ​യി​ട്ട് ഇ​രി​ക്കു​ക​യാ​ണ്. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. "ഇ​ത്ര​യും റി​സ്‌​ക്കു​ള്ള ഒ​രു ചും​ബ​നം വേ​റെ കാ​ണി​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.