ചി​ത്ര​ക​ല​യി​ൽ കോ​ട്ട​യം ന​സീ​റി​ന്‍റെ അ​ത്ഭു​ത​പ്ര​ക​ട​നം; അ​മ്പ​ര​ന്ന് ആ​രാ​ധ​ക​ർ
Wednesday, October 3, 2018 1:09 PM IST
ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ കോ​ട്ട​യം ന​സീ​റി​ന്‍റെ ക​ഴി​വ് ടി​വി​യി​ലും മ​റ്റ് വേ​ദി​ക​ളി​ലും വ​ച്ച് ക​ണ്ട് ബോ​ധ്യ​മു​ള്ള​വ​രാ​ണ് ഏ​വ​രും. എ​ന്നാ​ൽ ചി​ത്ര​ക​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​വീ​ണ്യം ക​ണ്ട് അ​മ്പ​ര​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ൾ. എ​റ​ണാ​കു​ളം ദ​ർ​ബാ​ർ ഹാ​ളി​ലാ​ണ് അ​ദ്ദേ​ഹം താ​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു വ​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ക​ല​യി​ൽ അ​സാ​മാ​ന്യ ക​ഴി​വു​ക​ളു​ള്ള ഒ​രു വ്യ​ക്തി​യു​ടെ വി​ര​ൽ സ്പ​ർ​ശ​മേ​റ്റ ചി​ത്ര​മാ​ണി​തെ​ന്നെ ഒ​റ്റ നോ​ട്ട​ത്തി​ൽ പ​റ​യു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. കോ​ട്ട​യം ന​സീ​ർ വ​ര​യ്ക്കു​മെ​ന്ന് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​റി​യാ​മെ​ങ്കി​ലും അ​ത് ഇ​ത്രെ അ​സാ​ധാ​ര​ണ​മാ​യി​രി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്താ​യ സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് പ​റ​യു​ന്ന​ത്.

ചി​ത്ര​ക​ല ത​നി​ക്ക് ഒ​രു ല​ഹ​രി​യാ​ണെ​ന്നും ആ ​മ​നോ​ഭാ​വ​മാ​ണ് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും വ​ര​യ്ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്ന​തെ​ന്നും കോ​ട്ട​യം ന​സീ​ർ പ​റ​യു​ന്നു. ഒ​ക്ടോ​ബ​ർ പ​തി​നെ​ട്ടു​വ​രെ​യാ​ണ് അ​ദ്ദേ​ഹം നെ​യ്തെ​ടു​ത്ത ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.