"കളി ഞാൻ പഠിപ്പിക്കാം..!' മത്സരം തടസപ്പെടുത്തി നായക്കുട്ടിയുടെ കിടിലൻ ഫുട്ബോൾ കളി
Wednesday, September 20, 2017 5:12 AM IST
ഫു​ട്ബോ​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​ത് മ​നു​ഷ്യ​ർ​ക്ക് മാ​ത്ര​മാ​ണോ?. ഈ ​ചോ​ദ്യ​ത്തി​ന് അ​തേ എ​ന്നാ​യി​രി​ക്കും ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ടെ​യും ഉ​ത്ത​രം. എ​ന്നാ​ൽ ഇ​നി​മു​ത​ൽ അ​ത് മാ​റ്റി​പ്പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. കാ​ര​ണം അ​ർ​ജ​ന്‍റീ​ന​യി​ൽ ന​ട​ന്ന അ​ർ​സെ​ന​ൽ- സാ​ൻ​ലൊ​റ​ൻ​സോ ക്ലബ്
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ഫു​ട്ബോ​ൾ പ​ന്ത് കൈ​ക്ക​ലാ​ക്കി ഏ​വ​രു​ടെ​യും മ​നം ക​വ​ർ​ന്ന​ത് ഒ​രു നാ​യ്ക്കു​ട്ടി​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​നി​ടെ ഗ്രൗ​ണ്ടി​ലെ​ത്തി​യ നാ​യ ഫു​ട്ബോ​ൾ പ​ന്ത് കൈ​ക്ക​ലാ​ക്കി ത​ട്ടി​ക്ക​ളി​ക്കാ​ൻ ആ​രം​ഭി​ച്ചു. മ​ത്സ​രാ​ർ​ഥി​ക​ൾ പ​ന്തെ​ടു​ത്ത് ഗ്രൗ​ണ്ടി​നു പു​റ​ത്തേ​ക്ക് എ​റി​ഞ്ഞു കൊ​ടു​ത്തെ​ങ്കി​ലും പിന്മാറാ​ൻ നാ​യ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. പി​ന്നാ​ലെ ഓ​ടി​യ നാ​യ പ​ന്ത് കൈ​ക്ക​ലാ​ക്കി ഗ്രൗ​ണ്ടി​നു സ​മീ​പം വീ​ണ്ടു​മെ​ത്തി. അ​വ​സാ​നം നാ​യ​യ്ക്ക് ക​ളി​ക്കാ​ൻ മ​റ്റൊ​രു പ​ന്ത് ന​ൽ​കി മ​ത്സ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​ർ കക്ഷിയെ മൈതാനത്തുനി​ന്നും മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ നാ​യ​യു​ടെ നേ​ർ​ക്ക് മൈ​ക്ക് നീ​ട്ടു​ന്പോ​ൾ നാ​യ മൈ​ക്കി​ൽ ക​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്.

ടി​വൈ​സി സ്പോ​ർ​ട്ട്സ് ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.