സൈ​ക്കി​ളി​ലേ​റി 50 കിലോമീറ്റർ: പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാൻ സ​ന്ദേ​ശ​വു​മാ​യി ജില്ലാ പോലീസ് മേധാവി
Wednesday, August 29, 2018 3:39 PM IST
കാസർഗോഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വീ​ണ്ടും സൈ​ക്കി​ളി​ലേ​റി. ഇ​ത്ത​വ​ണ പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ സ​മൂ​ഹം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് 50 കി​ലോ മീ​റ്റ​ർ ദൂ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ സൈ​ക്കി​ൾ യാ​ത്ര. സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും പ്ര​ള​യം താ​ണ്ഡ​വ​മാ​ടി​യ​പ്പോ​ൾ സ​ഹാ​യ​ഹ​സ്ത​വു​മാ​യി കാ​സ​ർ​ഗോ​ഡാ​ണ് ആ​ദ്യം​മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​മൂ​ഹ​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡോ. ​എ. ശ്രീ​നി​വാ​സ് സൈ​ക്കി​ൾ യാ​ത്ര​യ്ക്കി​റ​ങ്ങി​യ​ത്.

കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പെ​ഡ​ലേ​ഴ്സി​ലെ അം​ഗ​ങ്ങ​ളാ​യ 15 പേ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സൈ​ക്കി​ൾ യാ​ത്രാ​സം​ഘ​ത്തോ​ടൊ​പ്പം ചെ​റു​വ​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് സ​ന്ദേ​ശ​യാ​ത്ര തു​ട​ങ്ങി​യ​ത്.

എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ സൈ​ക്കി​ൾ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ൻ, ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ, കോ​സ്റ്റ​ൽ ഇ​ൻ​സ്പെ​ക്ട​ർ ന​ന്ദ​കു​മാ​ർ, ച​ന്തേ​ര എ​സ്ഐ വി​പി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ യാ​ത്ര സ​മാ​പി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഉ​ദി​നൂ​രി​ൽ നി​ന്നും മ​ഞ്ചേ​ശ്വ​ര​ത്തേ​ക്ക് "അ​ടി​മ​ക​ളാ​ക​ണം, ന​ല്ല ശീ​ല​ങ്ങ​ൾ​ക്ക് ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ര​ണ്ടു ദി​വ​സം​നീ​ണ്ട ല​ഹ​രി​വി​രു​ദ്ധ സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.