ജഡേജ ജയിച്ചപ്പോൾ തോറ്റത് പ്രകൃതി..! മാ​ൻ ഓ​ഫ് ദ് ​മാ​ച്ച് ചെ​ക്ക് ഷീ​റ്റ് കാര്യവട്ടത്തെ ചവറുകൂനയിൽ
Friday, November 9, 2018 3:11 PM IST
തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ മാ​ൻ ഓ​ഫ് ദ് ​മാ​ച്ച് ആയ​ത് ഓൾറൗണ്ടർ ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​യി​രു​ന്നു. ഇ​തി​നു​ള്ള പ്ര​തി​ഫ​ല​മാ​യി താ​ര​ത്തി​ന് പേ​ടി​എം ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​നം ന​ൽ​കു​ക​യും ചെ​യ്തു.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഷീ​റ്റ് ജ​ഡേ​ജ ഏ​റ്റു​വാ​ങ്ങു​ന്ന കാ​ഴ്ച കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ ക​ണ്ട​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഷീ​റ്റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ദ​യ​നീ​യ അ​വ​സ്ഥ​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ചാവി​ഷ​യ​മാ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ക്ലീ​നിം​ഗ് ജീ​വ​ന​ക്കാ​ര​നാ​യ ജ​യ​ൻ ഈ ​ചെ​ക്ക് ഷീ​റ്റും പി​ടി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്രം പ്ര​കൃ​തി എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ലാ​സ്റ്റി​ക്ക് പദാർഥങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബി​സി​സി​ഐ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.