ഓർഡർ ചെയ്ത എെസ്ക്രീം കുഞ്ഞിനു നല്കി രാഹുൽ ഗാന്ധി; വീഡിയോ വൈറൽ
Wednesday, October 31, 2018 1:43 PM IST
മ​ധ്യ​പ്ര​ദേ​ശിലെ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്രചരണത്തിനിടെ ഇ​ൻ​ഡോറിലുള്ള ഐ​സ്ക്രീം ഷോ​പ്പി​ലേ​ക്ക് ക​ട​ന്നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഒ​രു കു​ട്ടി​ക്ക് ഐ​സ്ക്രീം ന​ൽ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ക​മ​ൽ നാ​ഥ്, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​രും രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പ​മെ​ത്തി​യി​രു​ന്നു.

പെ​ട്ട​ന്ന് ക​ട​യി​ലേ​ക്ക് എ​ത്തി​യ രാ​ഹു​ലി​നെ ക​ണ്ട് എ​ല്ലാ​വ​രും ഒ​ന്ന് അ​മ്പ​ര​ന്നു. മാ​ത്ര​മ​ല്ല കു​റ​ച്ചാ​ളു​ക​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ മ​ന​സി​ലാ​യ​തു​മി​ല്ല. പ​ക്ഷെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ അ​ദ്ദേ​ഹ​ത്തി​നു ചു​റ്റും ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി.

ഐ​സ്ക്രീം ഓ​ർ​ഡ​ർ ചെ​യ്ത ആ​ളു​ക​ൾ, രാ​ഹു​ൽ അ​ത് ക​ഴി​ക്കു​ന്ന​ത് പ​ക​ർ​ത്തു​വാ​ൻ കൈ​യി​ൽ മൊ​ബൈ​ൽ കാ​മ​റ​ക​ളു​മാ​യി കാ​ത്തു നി​ന്ന​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം സ്പൂ​ണി​ൽ ഐ​സ്ക്രീം എ​ടു​ത്ത് അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു കു​ട്ടി​ക്ക് നേ​രെ നീ​ട്ടി​യ​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യു​മാ​യി ഒ​രു യു​വ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ക്ക​ൽ എ​ത്തുകയും രാ​ഹു​ൽ ഗാ​ന്ധി ഐ​സ്ക്രീം കു​ട്ടി​യു​ടെ വാ​യ​യി​ൽ വ​ച്ച് ന​ൽ​കു​ക​യുമായിരുന്നു.

കോ​ണ്‍​ഗ്ര​സി​ന്‍റെ ട്വി​റ്റ​ർ പേ​ജി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.