ഓടിക്കൊണ്ടിരുന്ന ട്രെ​യി​നി​ൽ നി​ന്നും താ​ഴെ വീ​ണ് കൗമാരക്കാരി, പിന്നെ അദ്ഭുതകരമായ രക്ഷപെടൽ; ഞെട്ടിക്കുന്ന വീഡിയോ
Thursday, October 4, 2018 2:08 PM IST
ട്രെ​യി​നി​ന്‍റെ വാ​തി​ൽ​ക്ക​ൽ നി​ന്ന് കാ​ഴ്ച്ച​കാ​ണു​ന്ന​തി​നി​ടെ താ​ഴെ വീ​ണ കൗ​മാ​ര​ക്കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. മും​ബൈ​യി​ലാ​ണ് യാ​ത്ര​ക്കാ​ർ ഏ​വ​രെ​യും ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ലോ​ക്ക​ൽ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഈ ​പെ​ണ്‍​കു​ട്ടി ഫു​ട്ബോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് നി​ന്നി​രു​ന്ന​ത്.

കാ​റ്റു​കൊ​ള​ള്ളു​വാ​നാ​യി ഒ​രു കൈ ​ക​മ്പി​യി​ൽ പി​ടി​ച്ച ഇ​വ​ർ പു​റ​ത്തേ​ക്ക് മ​റു കൈ ​വീ​ശി​യ​പ്പോ​ൾ എ​തി​ർ​വ​ശ​ത്തു​നി​ന്നും ഒ​രു ട്രെ​യി​ൻ എ​ത്തി​യ​തും ഒ​രു​മി​ച്ചാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ൽ താ​ഴേ​ക്കു വീ​ണ ഇ​വ​രെ സ​ഹ​യാ​ത്രി​ക​ൻ കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല പെ​ട്ട​ന്ന് മ​റ്റ് യാ​ത്രി​ക​രും ചേ​ർ​ന്ന് ഈ ​കു​ട്ടി​യെ ഉ​യ​ർ​ത്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ദി​വ സ്റ്റേ​ഷ​നി​ൽ എ​ത്തി വൈ​ദ്യ​പ​രി​ശോ​ധ​ന സ്വീ​ക​രി​ച്ച​തി​നു ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്.

യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റിയിരിക്കുകായാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.