ചൈനയിലുണ്ട്, ഒരു ടൈം മെഷീൻ
Wednesday, September 12, 2018 9:44 AM IST
ഭൂ​ത​കാ​ല​ത്തേ​ക്കോ ഭാ​വി​കാ​ല​ത്തേ​ക്കോ സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചാ​ൽ ആ​രും വേ​ണ്ടെ​ന്നു വ​യ്ക്കാ​നി​ട​യി​ല്ല. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന ടൈം ​മെ​ഷീ​ൻ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ക​ഥ​ക​ളി​ലും സി​നി​മ​ക​ളി​ലും പ്ര​മേ​യ​മാ​യി​ട്ടു​മു​ണ്ട്.

ചൈ​ന​യി​ലെ ഷാ​ങ്ഹാ​യി​ൽ അ​ടു​ത്തി​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച റ​സ്റ്റ​റ​ന്‍റ് ഒ​രു ടൈം ​മെ​ഷീ​ന്‍റെ അ​നു​ഭ​വം ന​ല്കും. റ​സ്റ്റ​റ​ന്‍റി​ലെ സ​ത്കാ​ര മു​റി​ക​ൾ പ്ര​ത്യേ​ക എ​ൽ​ഇ​ഡി ലൈ​റ്റു​ക​ളോ​ടു​കൂ​ടി​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ഡി​ജി​റ്റ​ൽ മു​റി​യു​ടെ അ​നു​ഭ​വം ന​ല്കും​വി​ധ​ത്തി​ലാ​ണ് റ​സ്റ്റ​റ​ന്‍റി​ന്‍റെ ഗ്ലാ​സ് ഭി​ത്തി​ക​ൾ പ്ര​കാ​ശി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.