ശ​രീ​ര​ത്തി​ൽ പ്ലാ​സ്റ്റി​ക് കു​ടു​ങ്ങി അവശനായി ആ​മ; മനുഷ്യന്‍റെ ക്രൂരതയുടെ മറ്റൊരു ഇര
Saturday, December 8, 2018 10:51 AM IST
പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ കു​ടു​ങ്ങി​യ അ​വ​സ്ഥ​യി​ൽ ക​ട​ൽ തീ​ര​ത്ത് അ​ന​ങ്ങാ​ൻ സാ​ധി​ക്കാ​തെ കി​ട​ന്ന ആ​മ​യ്ക്ക് ര​ക്ഷ​ക​രാ​യി ര​ണ്ട് സ​ന്ദ​ർ​ശ​ക​ർ. മാ​ൾ​ഡ​യി​ലെ ഒ​രു ക​ട​ൽ തീ​ര​ത്താ​ണ് സം​ഭ​വം.

ക​ട​ൽ തീ​ര​ത്തെ പാ​റ കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന​മാ​ണ് സ​ഞ്ചാ​രി​ക​ൾ ആ​മ​യെ ക​ണ്ടെ​ത്തി​യ​ത്. ആമയുടെ ശ​രീ​ര​ത്തി​ൽ കു​ടു​ങ്ങി​യ പ്ലാ​സ്റ്റി​ക്ക് നൂ​ലു​ക​ൾ​ക്കൊ​പ്പം ഒ​രു കാ​ലി കു​പ്പി​യു​മു​ണ്ടാ​യി​രു​ന്നു.

ആ​മ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത് ക​ണ്ട സ​ഞ്ചാ​രി​ക​ൾ സ​ഹാ​യി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​മ​യെ പാ​റ കൂ​ട്ട​ത്തി​ന്‍റെ ഇ​ട​യി​ൽ നി​ന്നും മാ​റ്റി കി​ട​ത്തി​യ​തി​നു ശേ​ഷം പ്ലാ​സ്റ്റി​ക്, ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ക​ത്തി​ച്ച് ശ​രീ​ര​ത്തി​ൽ നി​ന്നും മു​റി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു.

അ​തി​നു ശേ​ഷം ആ​മ​യെ ക​ട​ലി​ലേ​ക്ക് പോ​കു​ന്ന​തി​ന് ഇ​വ​ർ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല പ്ര​കൃ​തി​ക്ക് കോ​ട്ട​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പ്ലാ​സ്റ്റി​ക്ക് നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.