ദു​രി​ത സ​മ​യ​ത്ത് കൂ​ടെ നി​ന്ന​തു കൊ​ണ്ട് മാ​ത്രം സി​നി​മ കാ​ണില്ലെന്ന് ആരാധകൻ; കിടിലൻ മറുപടിയുമായി ടോവിനോയും
Thursday, September 6, 2018 4:12 PM IST
കേ​ര​ളം പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന അ​വ​സ​ര​ത്തി​ൽ പേ​രും പ്ര​ശ​സ്തി​യും മ​റ​ന്ന് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് അ​വ​ർ​ക്കു വേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്ത പ്ര​മു​ഖ​ർ വ​ള​രെ​യ​ധി​ക​മു​ണ്ട്. അ​വ​രി​ലൊ​രാ​ളാ​ണ് മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ നെ​ഞ്ചോ​ടു ചേ​ർ​ത്ത യു​വ​ന​ട​ൻ ടോ​വി​നോ തോ​മ​സ്.

ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് അ​വ​രി​ലൊ​രാ​ളാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റും ടോ​വി​നൊ ചു​മ​ന്ന് കൊ​ണ്ട് സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് കൊ​ണ്ടു വെ​യ്ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ ഇ​രു​കൈ​യ്യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

എ​ങ്കി​ൽ ഇ​പ്പോ​ഴി​ത റി​ലീ​സി​നൊ​രു​ങ്ങു​ന്ന ടോ​വി​നോ തോ​മ​സി​ന്‍റെ ചി​ത്ര​മാ​യ തീ​വ​ണ്ടി​യു​ടെ പോ​സ്റ്റ​റി​ന് ഒ​രാ​ൾ ന​ൽ​കി​യ അ​ഭി​പ്രാ​യ​ത്തി​ന് ടോ​വി​നോ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ൾ ഇ​രു​കൈ​യ്യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്.



"ദു​രി​ത സ​മ​യ​ത്ത് കൂ​ടെ നി​ന്ന​തി​നു ഒ​രാ​യി​രം ന​ന്ദി പ​റ​യു​ന്നു. പ​ക്ഷെ അ​തി​ന്‍റെ പേ​രി​ൽ മാ​ത്രം ഈ ​പ​ടം കാ​ണാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. (താ​ങ്ക​ളും അ​ത് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന​റി​യാം.) ന​ല്ല പ​ടം ആ​ണെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ക​ണ്ടി​രി​ക്കും'. ഇ​താ​യി​രു​ന്നു ടോ​വി​നോ പ​ങ്കു​വ​ച്ച പോ​സ്റ്റ​റി​നു ചു​വ​ടെ ആ​രാ​ധ​ക​രി​ലൊ​രാ​ൾ ന​ൽ​കി​യ അ​ഭി​പ്രാ​യം.

ഇ​തി​നു മ​റു​പ​ടി​യാ​യി ടോ​വി​നോ കു​റി​ച്ചു​. "സ​ത്യം. അ​ങ്ങ​ന​യെ പാ​ടു​ള്ളു. സി​നി​മ വേ​റെ ജീ​വി​തം വേ​റെ'. ടോ​വി​നോ​യു​ടെ മ​റു​പ​ടി​യെ അ​ഭി​ന​ന്ദി​ച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ടി.പി. ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയാണ് റിലീസിനൊരുങ്ങുന്ന ടോവിനോ ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.