"അ​മ്മ​യെ പോ​ലെ ആ​ര്...'; ഒ​രു സിം​ഹ​ക്കു​ട്ടി​യു​ടെ ഹൃ​ദ​യ​ഹാ​രി​യാ​യ വീ​ഡി​യോ കാ​ണാം
Thursday, March 23, 2023 9:19 AM IST
ജീ​വി​ത​ത്തി​ല്‍ അ​ച്ഛന്‍റെ പ്രാ​ധാ​ന്യം കു​റ​വ​ല്ലെ​ങ്കി​ലും ഈ ​ലോ​ക​ത്തു​ള്ള മി​ക്ക​വ​രു​ടെ​യും ഏ​റ്റ​വും വ​ലി​യ​ശ​ക്തി എ​ന്ന​ത് അ​വ​രു​ടെ അ​മ്മ ആ​യി​രി​ക്കും. അ​തി​പ്പോ​ള്‍ മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും വി​ഭി​ന്ന​മ​ല്ല.

അ​ത്ത​ര​മൊ​രു സം​ഭ​വ​ത്തി​ന്‍റെ കാ​ര്യ​മാ​ണി​ത്. ഫി​ഗെ​ന്‍ എ​ന്ന ട്വി​റ്റ​ര്‍ പേ​ജ് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​രു കൂ​ട്ടം സിം​ഹ​ങ്ങ​ളെ കാ​ണാ​നാ​കും.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു സിം​ഹ​ക്കു​ട്ടി അ​തി​ന്‍റെ അ​ച്ഛ​ന്‍റെ അ​ടു​ത്ത് നി​ന്ന് ക​ളി​ക്കു​ക​യാ​ണ്. കു​ഞ്ഞി​ന്‍റെ കു​സൃ​തി അ​ല്‍​പം കൂ​ടി​യ​പ്പോ​ള്‍ ഈ ​സിം​ഹ​ത്തി​ന് ദേഷ്യം ​വ​രി​ക​യാ​ണ്. അ​ത് കു​ട്ടി​യെ ഒ​ന്നു ത​ട്ടിയി​ടു​ന്നു.

ഇ​ത് ക​ണ്ട പെ​ണ്‍സിം​ഹം കു​ഞ്ഞി​ന​ടു​ത്തേ​യ്ക്ക് ഓ​ടി വ​രു​ന്നു. ത​ള്ള​യെ ക​ണ്ട​തോ​ടെ കു​ട്ടി​യും ആ ​ദി​ശ​യി​ലേ​ക്ക് ഓ​ടി എ​ത്തു​ക​യാ​ണ്. ഈ ​സ​മ​യം ആ​ണ്‍സിം​ഹം അ​വി​ടു​ന്നു മാ​റു​ന്നു. ത​നി​ക്ക​രി​കി​ല്‍ എ​ത്തി​യ കു​ഞ്ഞി​നെ ത​ള്ളസിം​ഹം ഓ​മ​നി​ക്കു​ന്നി​ട​ത്താ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

സം​ഭ​വം നെ​റ്റി​സ​ണി​ലും ച​ര്‍​ച്ച​യാ​യി മാ​റി. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. "ഓ​രോ കു​ട്ടി​യും അ​മ്മ​യോ​ടൊ​പ്പ​മാ​ണ് ഏ​റ്റ​വും സു​ര​ക്ഷി​ത​ര്‍' എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.