"ഭ​ര്‍​ത്താ​വി​ന് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം രാ​ത്രി ഒ​മ്പ​തു​വ​രെ ചെ​ല​വ​ഴി​ക്കാം’; വൈ​റ​ലാ​യി വ​ധു ഒ​പ്പി​ട്ട മു​ദ്ര​പ​ത്രം
Wednesday, November 9, 2022 12:09 PM IST
പ​ല​രും കേ​ള്‍​ക്കാ​റു​ള്ള ഒ​രു കു​റ്റ​മാ​ണ് വി​വാ​ഹ​ശേ​ഷം അ​വ​ന്‍ കൂ​ട്ടു​കാ​രെ​യൊ​ന്നും മൈ​ന്‍​ഡ് ചെ​യ്യു​ന്നി​ല്ല എ​ന്ന​ത്. വാ​സ്ത​വ​ത്തി​ല്‍ പ​ല​രും കൂ​ട്ടു​കാ​രെ മ​റ​ക്കു​ന്ന​ത​ല്ല പ​ക​രം കു​ടും​ബം എ​ന്ന പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​യൂ​ന്നു​ന്നേ ഉ​ള്ളൂ.

ഇ​പ്പോ​ഴി​താ ഇ​ക്കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ഉ​ട​മ്പ​ടി പ​ത്ര​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍. സം​ഭ​വം പാ​ല​ക്കാ​ടാ​ണ്.

ശ​നി​യാ​ഴ്ച വി​വാ​ഹം ന​ട​ന്ന കൊ​ടു​വാ​യൂ​ര്‍ മ​ല​യ​ക്കോ​ട് വി​എ​സ് ഭ​വ​നി​ല്‍ എ​സ്. ര​ഘു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കാ​ണ് ന​വ​വ​ധു കാ​ക്ക​യൂ​ര്‍ വ​ട​ക്കേ​പ്പു​ര വീ​ട്ടി​ല്‍ അ​ര്‍​ച്ച​ന ഇ​ത്ത​ര​ത്തി​ല്‍ മു​ദ്ര​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ട് ന​ല്‍​കി​യ​ത്.

"ഭ​ര്‍​ത്താ​വി​ന് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം രാ​ത്രി ഒ​മ്പ​തു​വ​രെ ചെ​ല​വ​ഴി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്നു’ എ​ന്ന കാ​ര്യ​മാ​ണ് മു​ദ്ര​പ​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം ഫോ​ണ്‍ ചെ​യ്ത് ഭ​ര്‍​ത്താ​വ​നെ ബു​ദ്ധി​മു​ട്ടി​ക്കി​ല്ലെ​ന്നും അ​ര്‍​ച്ച​ന മു​ദ്ര​പ​ത്ര​ത്തി​ല്‍ ഉ​റ​പ്പ് ന​ല്‍​കു​ന്നു.

ഏ​താ​യാ​ലും ഈ ​മു​ദ്ര​പ​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു. ആ​വ​ശ്യ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​പേ​ര്‍ ക​മ​ന്‍റുക​ളി​ട്ടു.

എ​ന്നാ​ല്‍ ഇ​തി​നെ ഒ​രു ത​മാ​ശ​യാ​യി ക​ണ്ടാ​ല്‍ മ​തി​യെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. കാ​ര​ണം വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ വി​വാ​ഹ സ​മ്മാ​ന​മാ​യാ​ണ് ഈ ​മു​ദ്ര​പ​ത്രം ന​ല്‍​കി​യി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.