കു​ടും​ബ ബ​ജ​റ്റ് കു​റ​യ്ക്കാ​ന്‍ കു​ഞ്ഞിന് വെ​ട്ടു​ക്കി​ളിയെ ന​ല്‍​കി ഞെ​ട്ടി​ച്ച് ഒ​ര​മ്മ
Wednesday, April 26, 2023 10:19 AM IST
ലോ​ക​ത്ത് വ്യ​ത്യ​സ്ത​രാ​യ ധാ​രാ​ളം മ​നു​ഷ്യ​രു​ണ്ട്. അ​വ​രി​ല്‍ ചി​ല​ര്‍ വി​ചി​ത്ര​മാ​യ ത​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്തി​ക​ള്‍​കൊ​ണ്ട് മ​റ്റു​ള്ള​വ​രെ അ​മ്പ​ര​പ്പി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സം നെ​റ്റി​സ​ണി​ല്‍ എ​ത്തി ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു.

കാ​ന​ഡ​യി​ല്‍ നി​ന്നാ​ണ് ഈ ​വാ​ര്‍​ത്ത എ​ത്തി​യ​ത്. കാ​ന​ഡ​യി​ലെ ഒ​രു സ്ത്രീ ​ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​ല​ച​ര​ക്ക് ബി​ല്ലു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​നാ​യി 18 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ല്‍ വ​രു​ത്തി​യ​താ​ണ് കാ​ര്യം.

കു​ട്ടി​ക്ക് പോ​ഷ​കാ​ഹാ​രം ന​ല്‍​കു​ന്ന​തി​നും എ​ന്നാ​ല്‍ ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നു​മാ​യി ഇ​വ​ര്‍ ഒ​രു വ​ഴി ക​ണ്ടെ​ത്തി; വെ​ട്ടു​ക്കി​ളി​ക​ളെ കു​ഞ്ഞി​ന് ആ​ഹാ​ര​മാ​യി ന​ല്‍​കു​ക. എ​ഴു​ത്തു​കാ​രി​കൂ​ടി​യാ​യ ടി​ഫാ​നി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വേ​റി​ട്ട "മെ​നു' കു​ഞ്ഞി​നാ​യി ഒ​രു​ക്കി​യ​ത്.

ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും ജീ​വി​ത​ച്ചെ​ല​വി​ലെ വ​ര്‍​ധ​ന​യും നി​മി​ത്ത​മ​ണ് താ​ന്‍ ഈ ​പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ടി​ഫാ​നി പ​റ​ഞ്ഞു. താ​യ്‌ല​ന്‍​ഡ്, വി​യ​റ്റ്നാം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ഉ​റു​മ്പി​നെ​യും തേ​ളി​നെ​യും ഒ​ക്കെ ​താ​ന്‍ ആ​സ്വ​ദി​ക്കാ​റു​ണ്ടെ​ന്ന് ടി​ഫാ​നി പ​റ​യു​ന്നു. അ​തി​നാ​ല്‍ ത​ന്നെ വെ​ട്ടു​ക്കി​ളി​ക​ളെ കു​ഞ്ഞി​ന് ന​ല്‍​കി​യ​ത് ബോ​ധ​പൂ​ര്‍​വ​മാ​ണ​ത്രെ.

കു​ഞ്ഞി​നൊ​പ്പം കു​ടും​ബ​ത്തി​ന്‍റെ ആ​ഹാ​ര​ച്ചെ​ല​വ് 250മു​ത​ല്‍ 300 ഡോ​ള​ര്‍ വ​രെ കൂ​ടി. എ​ന്നാ​ല്‍ വെ​ട്ടു​ക്കി​ളി പ​രീ​ക്ഷ​ണ​ത്തോ​ടെ ഇ​ത് 150 മു​ത​ല്‍ 200 ഡോ​ള​ര്‍ വ​രെ കു​റ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്രെ.

എ​ന്താ​യാ​ലും ടി​ഫാ​നി​യു​ടെ ഈ ​പ​രീ​ക്ഷ​ണം ലോ​ക​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​ള്ള​വ​ര്‍ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വ​ല്ലോം ന​ട​ത്തി​യാ​ല്‍ എ​ന്താ​കും ഫ​ല​മെ​ന്ന് ഒ​രെ​ത്തും​ പി​ടി​യു​മി​ല്ല...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.