x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോമഡി ഷോയിലെ സ്ത്രീവിരുദ്ധ പരാമർശം വിനയായി; വെബ് ഡെവലപ്പറെ കമ്പനി പുറത്താക്കി


Published: June 9, 2026 09:13 PM IST | Updated: June 9, 2026 09:13 PM IST

ഒ​രു സ്റ്റാ​ൻ​ഡ്-​അ​പ്പ് കോ​മ​ഡി ഷോ​യ്ക്കി​ടെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ വെ​ബ് ഡെ​വ​ല​പ്പ​റെ ക​മ്പ​നി ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ ഹി​മാ​ൻ​ഷു ജാ​ൻ​ഗ്ര​യെ​യാ​ണ് ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന 'സ്റ്റാ​ർ​വി​ക് ഡി​സൈ​ൻ' എ​ന്ന സ്ഥാ​പ​നം പു​റ​ത്താ​ക്കി​യ​ത്.

കൊ​മേ​ഡി​യ​ൻ പ്ര​ണീ​ത് മോ​റെ പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ​യി​ൽ നി​ന്നാ​ണ് വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്കം. മു​ൻ​പ് ഒ​രു ഡേ​റ്റി​ങ്ങി​ന് പോ​യ​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യ്ക്ക് 370 രൂ​പ​യു​ടെ ബി​രി​യാ​ണി വാ​ങ്ങി​ന​ൽ​കി​യെ​ന്നും, പ​ണം ചി​ല​വാ​ക്കി​യ സ്ഥി​തി​ക്ക് അ​തി​ന് പ​ക​ര​മാ​യി അ​വ​രി​ൽ നി​ന്നും ശാ​രീ​രി​ക​മാ​യ ചി​ല ആ​വ​ശ്യ​ങ്ങ​ൾ താ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു എ​ന്നു​മാ​ണ് ഹി​മാ​ൻ​ഷു വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

കൂ​ടാ​തെ വെ​ളി​ച്ച​മി​ല്ലാ​ത്ത ഇ​രു​ണ്ട പാ​ർ​ക്കി​ലേ​ക്ക് പോ​കാ​ൻ പെ​ൺ​കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച​താ​യും ഇ​യാ​ൾ സ​മ്മ​തി​ക്കു​ന്നു​ണ്ട്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ ജ​ന​രോ​ഷം ഉ​യ​രു​ക​യും, ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ ക​മ്പ​നി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ, ഓ​ഫീ​സി​ന് പു​റ​ത്തു​ന​ട​ന്ന ഈ ​സം​ഭ​വം സ്ഥാ​പ​ന​ത്തി​ന്‍റെ സ​ൽ​പേ​രി​നെ​യും തൊ​ഴി​ല​ന്ത​രീ​ക്ഷ​ത്തെ​യും ബാ​ധി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​മ്പ​നി ഉ​ട​മ വി​വേ​ക് വി​ശ്വ​ക​ർ​മ ഹി​മാ​ൻ​ഷു​വി​നെ ജോ​ലി​യി​ൽ നി​ന്നും നീ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നി​ല​പാ​ടു​ക​ളെ ക​മ്പ​നി യാ​തൊ​രു ത​ര​ത്തി​ലും പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

Tags : 370RupeesBiryani BiryaniControversy HimanshuJangra StarvikDesign PranitMore

Recent News

Corehub Up