ഓഹരികൾക്കു വില താണു
Saturday, January 12, 2019 12:16 AM IST
മുംബൈ: കന്പനികളുടെ മൂന്നാം ത്രൈമാസ ഫലങ്ങൾ അത്ര മെച്ചമായിരിക്കില്ലെന്ന നിഗമനം ഓഹരിവിലകൾ ഇടിച്ചു. ഇന്നലെ സെൻസെക്സ് 96.66 പോയിന്റ് താണ് 36,009.84 ലും നിഫ്റ്റി 26.65 പോയിന്റ് താണ് 10,794.95 ലും ക്ലോസ് ചെയ്തു.
എന്നാൽ ആഴ്ചയിലെ നില മെച്ചമാണ്. സെൻസെക്സിന് ആഴ്ചയിൽ 314.74 പോയിന്റും നിഫ്റ്റിക്ക് 67.6 പോയിന്റും നേട്ടമുണ്ടായി.