അണക്കര വിമാനത്താവളത്തിന് ജിപിഎസ് സര്‍വേ തുടങ്ങി; എതിര്‍പ്പുമായി നാട്ടുകാര്‍
Friday, March 30, 2012 9:53 AM IST
കട്ടപ്പന: നിര്‍ദിഷ്ട അണക്കര വിമാനത്താവളത്തിന്റെ സ്ഥലം കണ്െടത്തി മാപ്പു തയാറാക്കുന്നതിനു ജിപിഎസ് സര്‍വേ തുടങ്ങി. സാറ്റലെറ്റ് സഹായത്തോടെ നടത്തുന്ന സര്‍വേക്കായി ഭൂമികേരളം പദ്ധതി ഉദ്യോഗസ്ഥര്‍ ഗ്ളോബല്‍ പൊസിഷന്‍ സിസ്റം നിര്‍ദിഷ്ട സ്ഥലങ്ങളില്‍ സ്ഥാപിച്ചു. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വിമാനത്താവളത്തിനെതിരേ ഒരുവിഭാഗം പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തി. പദ്ധതി പ്രദേശത്തു താമസിക്കുന്നവരാണു പ്രതിഷേധവുമായെത്തിയത്. സര്‍വേ ഇന്നു രാവിലെ പത്തോടെ പൂര്‍ത്തിയാകും.

അണക്കരയില്‍ നാലു സ്ഥലങ്ങളിലായി നാലു സിസ്റം സ്ഥാപിച്ചു സാറ്റലെറ്റുമായി ബന്ധപ്പെടുത്തിയാണു സര്‍വേ നടത്തുന്നത്. ഉയരമുള്ള പ്രദേശങ്ങളില്‍ സിസ്റം സ്ഥാപിച്ചു ലൈന്‍ മാര്‍ക്കുചെയ്താണു സര്‍വേ. സ്ഥലത്തിന്റെ അക്ഷാംശങ്ങള്‍ കണ്െടത്തുന്ന ജോലിയാണു നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം ഭൂമികേരളം പദ്ധതി സര്‍വേയര്‍മാരാണു സര്‍വേക്കെത്തിയത്. സ്ഥലത്തെ സംബന്ധിച്ചു വിവരങ്ങള്‍ നല്കാന്‍ താലൂക്ക് സര്‍വേ ഉദ്യോഗസ്ഥരും അണക്കര വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

വിമാനത്താവളത്തിന്റെ സാധ്യതാപഠനത്തിനായി സംസ്ഥാന ബജറ്റില്‍ 50,000 രൂപ നീക്കിവച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ വിമാനത്താവളം പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണു ബജറ്റില്‍ തുക അനുവദിച്ചതും സര്‍വേ ആരംഭിച്ചതും.


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എയര്‍പോര്‍ട്ട് അഥോറിറ്റി പ്രതിനിധികള്‍വരെ സ്ഥലം സന്ദര്‍ശിച്ച് അനുമതി നല്കിയിരുന്നതാണ്. സ്ഥലം സംബന്ധിച്ചു വ്യക്തമായ റിപ്പോര്‍ട്ടും മാപ്പും തയാറാക്കി നല്കിയിട്ടുമുണ്ട്. പുതിയ സര്‍വേ തുടര്‍പദ്ധതികള്‍ക്ക് ആക്കംകൂട്ടിയേക്കും.

മുമ്പ് 1,000 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി ഇവിടെ കണ്െടത്തിയിരുന്നത്. 850 ഏക്കര്‍ സ്ഥലം വിമാനത്താവളത്തിനും 150 ഏക്കര്‍ സ്ഥലം പുനരധിവാസത്തിനുംവേണ്ടിയായിരുന്നു.

31നു മുമ്പു സര്‍വേ പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ട് അഥോറിറ്റിക്കു നല്കിയാല്‍ സാധ്യതാപഠനത്തിനു കേന്ദ്രസര്‍ക്കാരില്‍നിന്നു പണം അനുവദിക്കും. ഇതിനാലാണു സര്‍വേ തിരക്കിട്ടാരംഭിച്ചത്.

പുറ്റടി വാര്‍താന്‍മുക്കിനു സമീപം കൊങ്കല്ലുമേട്, സുല്‍ത്താന്‍കട ശ്രീശങ്കര ആയുര്‍വേദ ആശുപത്രി, കുരുവിക്കാട്ടുപാറ തുടങ്ങിയ പ്രദേശങ്ങളാണ് അതിര്‍ത്തിയായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളതെന്നും അറിയുന്നു. ജിപിഎസ് സ്ഥാപിച്ചു പരിശോധന നടത്തിയ സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.