മദ്യവിരുദ്ധ കൌണ്‍സലിംഗ് പരിശീലന ക്യാമ്പ് നാളെ
കൊച്ചി: മദ്യാസക്തരെ കണ്െടത്തി കൌണ്‍സലിംഗ് നല്കാനും അവരെ ചികിത്സയ്ക്കു വിധേയരാക്കി മദ്യവിമുക്ത കുടുംബങ്ങള്‍ രൂപപ്പെടുത്താനുമായി കെസിബിസി മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ സംസ്ഥാനതല കൌണ്‍സലിംഗ് പരിശീലന ക്യാമ്പ് നാളെ രാവിലെ 9.30ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ആരംഭിക്കും. എക്സൈസ് മന്ത്രി കെ. ബാബു 11.30ന് ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിക്കും. മദ്യവിരുദ്ധസമിതി എറണാകുളം-അങ്കമാലി അതിരൂപതാ പ്രസിഡന്റ് ചാര്‍ളി പോള്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി, അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍, സി. ജോണ്‍കുട്ടി, വി.പി. ജോസ് എന്നിവര്‍ പ്രസംഗിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9349960912.