എച്ച്സിഎല്‍ ബിരുദധാരികളെ റിക്രൂട്ട് ചെയ്യും
കോഴിക്കോട്: ബഹുരാഷ്ട്ര കമ്പനിയായ എച്ച്സിഎല്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഓഫീസര്‍ തസ്തികയിലേക്കു റിക്രൂട്ട്മെന്റ് നടത്തും. 120 ഒഴിവുകളാണ് ഉള്ളത്. ത്രിവത്സര ഡിപ്ളോമ, എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്കു റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാം. സപ്ളിമെന്ററി ഉള്ളവരെയും പരിഗണിക്കും. അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ളീഷില്‍ മികച്ച ആശയ വിനിമയ ശേഷി എന്നിവ അഭികാമ്യം.

13,000 രൂപ മുതല്‍ 15,000 രൂപ വരെ ആണു പ്രതിമാസ ശമ്പളം. താത്പര്യമുള്ളവര്‍ രണ്ട് കോപ്പി ബയോഡാറ്റയുമായി സിഎംഎസ് ഇന്‍ഫോസിസ്റത്തിന്റെ ഓഫീസുകളില്‍ നേരിട്ടു ഹാജരാവണം. ഉദ്യോഗാര്‍ഥികള്‍ രജിസ്ട്രേഷന്‍ ചാര്‍ജോ മറ്റു ചെലവുകളോ നല്കേണ്ടതില്ല. 21ന് കണ്ണൂര്‍ താണയിലും 22ന് കോഴിക്കോട് നടക്കാവിലും 23ന് കൊച്ചി രവിപുരത്തും 24ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുമുള്ള സിഎംഎസ് ഓഫീസുകളില്‍ രാവിലെ 10മുതലാണ് റിക്രൂട്ട്മെന്റ്.