അമ്പതോളം മോഷണക്കേസുകളിലെ പ്രതി അറസ്റില്‍
അമ്പതോളം മോഷണക്കേസുകളിലെ പ്രതി അറസ്റില്‍
Tuesday, December 25, 2012 10:35 PM IST
തൃശൂര്‍: അമ്പതോളം മാലമോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ ഷാഡോ പോലീസ് അറസ്റ് ചെയ്തു. അങ്കമാലി കവരപ്പറമ്പ് പുളിയാംപുള്ളി വീട്ടില്‍ ചെങ്കായ് സജീവനാ(38)ണ് അറസ്റിലായത്.


ഒറ്റയാന്‍ എന്നു വിളിക്കുന്ന ഇയാള്‍ ബൈക്കില്‍ കറങ്ങി നടന്നു മാലമോഷണം നടത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എട്ടു കേസുകളിലെ സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍നിന്നു കണ്െടടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ തൃശൂര്‍ റെയില്‍വേ സ്റേഷന്‍ പരിസരത്തുനിന്നാണ് അറസ്റ്.

മോഷ്ടിച്ച ബൈക്കുകളില്‍ യാത്രചെയ്തു മാല മോഷ്ടിക്കുകയും ഇതിനു ശേഷം ബൈക്ക് ഉപേക്ഷിക്കുകയുമായിരുന്നു ഇയാളുടെ രീതി. കൊടുങ്ങല്ലൂര്‍, അങ്കമാലി, ഇരിങ്ങാലക്കുട പോലീസ് സ്റേഷനുകളില്‍ മാലമോഷണത്തിന് ഇയാളെ അറസ്റ് ചെയ്തിട്ടുണ്ട്. നാട്ടിക, വിയ്യൂര്‍ ഭാഗങ്ങളിലെ മാലമോഷണത്തില്‍ ഇയാള്‍ക്കു പങ്കുണ്െടന്നു പോലീസ് പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ആലുവ, അങ്കമാലി എന്നിവിടങ്ങളിലെ ജ്വല്ലറികളിലാണു വില്പന നടത്തിയിരുന്നത്. ഇവിടങ്ങളില്‍ പരിശോധന നടത്തും. ഹീറോ ഹോണ്ട ബൈക്കുകളാണു മോഷ്ടിച്ച് ഉപയോഗിച്ചിരുന്നത്.

2010 ഫെബ്രുവരിയില്‍ മണ്ണുത്തി പട്ടാളക്കുന്ന് എലുവത്തിങ്കല്‍ ജോണ്‍സന്റെ ഭാര്യ അല്‍ഫോന്‍സയുടെ നാലു പവന്‍, മാര്‍ച്ചില്‍ തിരുവാണിക്കാവ് ക്ഷേത്രത്തിനുസമീപം തെക്കൂട്ടി രാധാകൃഷ്ണന്റെ ഭാര്യ പങ്കജത്തിന്റെ 36 ഗ്രാം സ്വര്‍ണം, 2012 സെപ്റ്റംബറില്‍ ആറാട്ടുപുഴ അശോകന്റെ ഭാര്യ ഭാര്യ അനിതയുടെ 40 ഗ്രാം സ്വര്‍ണം, വിയ്യൂര്‍ പാണ്ടിക്കാവിനടുത്ത് കൈപ്പുള്ളി കൃഷ്ണന്‍ ഭാര്യ തുളസിയുടെ മാല, 2012 ല്‍ പഴുവില്‍ കണ്ണമ്പുഴ ജോര്‍ജ് ഭാര്യ ടെജിയുടെ 32 ഗ്രാം സ്വര്‍ണം, കളരിക്കല്‍ പ്രകാശന്റെ ഭാര്യ പ്രജിതയുടെ 16 ഗ്രാം സ്വര്‍ണം, കൃഷ്ണന്റെ ഭാര്യ ഷൈലജയുടെ 12 ഗ്രാം സ്വര്‍ണം എന്നിവ മോഷ്ടിച്ച കേസില്‍ സജീവന്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ജയിലില്‍നിന്നു പുറത്തിറങ്ങിയാല്‍ വീണ്ടും മാലമോഷണം നടത്തുകയാണു രീതി.


സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വെസ്റ് സിഐ എ. രാമചന്ദ്രന്‍, ഷാഡോ പോലീസ് എസ്ഐ ഫിലിപ് വര്‍ഗീസ്, എഎസ്ഐ മാരായ ഡേവിസ്, വിജയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് റാഫി, അന്‍സാര്‍, സുവ്രതകുമാര്‍, കൃഷ്ണകുമാര്‍, ഗോപാലകൃഷ്ണന്‍, റാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.