ദളിത് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി, ഒരാള്‍ അറസ്റില്‍
പാലക്കാട്: പെരുവെമ്പില്‍ പുതുവര്‍ഷപ്പുലരിയില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി. തമിഴ്നാട്ടില്‍ നിന്നെത്തി പെരുവെമ്പ് കല്ലഞ്ചിറയിലെ പുറമ്പോക്കുസ്ഥലത്ത് കുടിയേറി താമസിക്കുന്ന കുടുംബത്തിലെ പതിന്നാലുകാരിയാണു പീഡനത്തിനിരയായത്.

വെള്ളിയാഴ്ച പെണ്‍കുട്ടിയും അമ്മയും പുതുനഗരം പോലീസില്‍ പരാതി നല്കി. സംഭവവുമായി ബന്ധപ്പെട്ട് പെരുവെമ്പ് കല്ലഞ്ചിറ കുട്ടികൃഷ്ണന്റെ മകന്‍ വിഷ്ണുദാസി(20)നെ കൊല്ലങ്കോട് സിഐ എസ്.പി. സുധീരനും സംഘവും അറസ്റുചെയ്തു. കേസിലെ പ്രധാനപ്രതിയും പെണ്‍കുട്ടിയുടെ പിതൃസഹോദരനുമായ ഗണേശന്‍ കോയമ്പത്തൂരിലേക്കു കടന്നതായി പോലീസ് പറഞ്ഞു.


പെണ്‍കുട്ടിയുടെ ചെറിയച്ഛന്റെ മകനും സുഹൃത്തുമാണ് പീഡിപ്പിച്ചതെന്നാണ് പോലീസിനു നല്കിയ പരാതിയിലുള്ളത്. സംഭവസമയത്ത് ബലൂണ്‍ വില്പനക്കാരായ മാതാപിതാക്കള്‍ ഉത്സവപ്പറമ്പിലായിരുന്നു.

പ്രതികള്‍ രണ്ടുപേരും വിവിധ രാഷ്ട്രീയ കക്ഷികളിലെ സജീവപ്രവര്‍ത്തകരാണെന്നു പരാതി നല്കിയവരും നാട്ടുകാരും പറയുന്നു.