Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
ചരിയംതുരുത്തില്‍ സിപിഎം കൊടികുത്തിയ സ്ഥലം വില്പന നടത്തിയത് ഇടതുഭരണകാലത്ത്
Inform Friends Click here for detailed news of all items Print this Page
സ്വന്തം ലേഖകന്‍

കൊച്ചി: മിച്ചഭൂമി ഭൂരഹിതര്‍ക്കു നല്കുക എന്ന മുദ്രാവാക്യവുമായി സിപിഎം കഴിഞ്ഞ ദിവസം തുടങ്ങിയ സമരത്തില്‍ എറണാകുളം ജില്ലയില്‍ പാര്‍ട്ടി കൊടികുത്തിയ ചരിയംതുരുത്തിലെ നൂറേക്കറിലേറെ സ്ഥലത്തിന്റെ വില്പന നടന്നത് കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത്. കൊച്ചിയുടെ നെല്ലറയായി അറിയപ്പെട്ടിരുന്ന ചരിയംതുരുത്തിലെ പൊക്കാളി പാടശേഖരമാണ് വൈറ്റ് മെഡിസിറ്റി എന്ന കമ്പനിക്കായി വാങ്ങിക്കൂട്ടിയത്. ഇതിന്റെ രജിസ്ട്രേഷനും പോക്കുവരവും നടന്നത് 2010-11ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്തും. വടക്കേക്കര എംഎല്‍എയായിരുന്ന എസ്. ശര്‍മ അന്ന് രജിസ്ട്രേഷന്‍ മന്ത്രിയായിരുന്നു.

നൂറിലേറെപേരില്‍ നിന്നാണ് 125 ഏക്കറോളം ഭൂമി 1,500 കോടി രൂപയുടെ പദ്ധതിക്കായി വാങ്ങിയിരിക്കുന്നത്. കടമക്കുടി വില്ലേജ് ഓഫീസിലാണ് ഇതിന്റെ പോക്കുവരവു നടത്തിയത്. 75 ഏക്കറോളം സ്ഥലം കൂടി കമ്പനി വാങ്ങിയതായി അറിയുന്നുണ്ട്. ഇതിന്റെ പോക്കുവരവു നടത്തിയിട്ടില്ല. ചരിയംതുരുത്തിലെ മൂന്ന് ഏക്കറോളം കരഭൂമിയാണ് ആദ്യം മെഡിസിറ്റി കമ്പനി വാങ്ങിയത്. തുടര്‍ന്നാണ് ഇതിന്റെ ചുറ്റുപാടുമുള്ള 125 ഏക്കറോളം നെല്‍പ്പാടവും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ട ഭൂമി വാങ്ങിയത്. സെന്റിന് ശരാശരി 3,000 രൂപ മാത്രം വിലയുണ്ടായിരുന്ന സ്ഥലത്തിന് 70,000 രൂപ വരെ നല്കിയാണ് ഭൂമി വാങ്ങിയത്. ടൂറിസം അനുബന്ധമായുള്ള വിവിധ പദ്ധതികള്‍ക്കാണ് ഭൂമി വാങ്ങിയിട്ടുള്ളത്. അതേസമയം, കടമക്കുടി ഗ്രാമപഞ്ചായത്തിലെ രേഖകള്‍ പ്രകാരം നീര്‍ത്തട-നെല്‍വയല്‍ പ്രദേശമായാണ് ഇതു രേഖപ്പെടുത്തിയിട്ടുള്ളത്. നിയമപ്രകാരം ഇവിടെ കെട്ടിടനിര്‍മാണം പാടില്ല. ഇക്കാര്യം പരിശോധിച്ച് രേഖ പുതുക്കേണ്ട സമയമാണിപ്പോള്‍.

നിര്‍ദിഷ്ട മെഡിസിറ്റിയുടെ വടക്കുവശം വരാപ്പുഴ-കടമക്കുടി റോഡാണ്; കിഴക്ക് പഞ്ചായത്ത് റോഡും. കീരമ്പുഴയും ഏലൂര്‍പ്പുഴയുമാണ് മറ്റ് അതിര്‍ത്തികള്‍. സ്ഥലവില്പനയുടെ ഇടനിലക്കാരായി നിന്നതും മെഡിസിറ്റിയുടെ സമീപത്തുള്ള പഞ്ചായത്ത് റോഡ് ഒമ്പതു മീറ്ററാക്കി വീതികൂട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചതും പ്രാദേശിക സിപിഎം നേതൃത്വമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍ദിഷ്ട മൂലമ്പിള്ളി-പിഴല പാലത്തിനു പകരം മെഡിസിറ്റിയുടെ സമീപത്തു കൂടി പോകുന്ന ചേന്നൂര്‍-ചരിയംതുരുത്ത് പാലമാണു വേണ്ടതെന്നും പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം ആവശ്യമുന്നയിക്കുന്നുണ്ട്.

വ്യത്യസ്ത ഉടമകളുടെ പേരില്‍ അഞ്ചു തണ്ടപ്പേരിലാണ് കടമക്കുടി വില്ലേജ് ഓഫീസില്‍ പോക്കുവരവ് നടത്തിയിട്ടുള്ളത്.ഞാറയ്ക്കല്‍ സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു രജിസ്ട്രേഷന്‍ നടപടികള്‍. മിച്ചഭൂമി ഭൂരഹിതര്‍ക്കു നല്കുക എന്ന ആവശ്യമുയര്‍ത്തിയാണ് സിപിഎം സമരം ആരംഭിച്ചിട്ടുള്ളതെങ്കിലും ചരിയംതുരുത്തില്‍ മെഡിസിറ്റിക്കു വേണ്ടി വാങ്ങിക്കൂട്ടിയ ഭൂമിയില്‍ മിച്ചഭൂമി ഇല്ലെന്നാണ് അറിയുന്നത്.

പാര്‍ട്ടി വന്‍തോതില്‍ വിമതപ്രശ്നം നേരിടുന്ന പിഴല, ചരിയംതുരുത്ത് മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെഡിസിറ്റി ഭൂമിയില്‍ സമരം തുടങ്ങിയതെന്നാണു സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഈ മേഖലയില്‍ പാര്‍ട്ടിക്കു തിരിച്ചടി നേരിട്ടിരുന്നു. നേരത്തേ ഭൂമി വാങ്ങാന്‍ ഇടനിലക്കാരായിരുന്ന പലരും പാര്‍ട്ടി വിട്ടു പോയി വിമതപക്ഷത്തു ചേര്‍ന്നിട്ടുണ്ട്. ഈ മേഖലയിലെ ചില പ്രമുഖ സമുദായങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു പോയിരുന്നു.

അതേസമയം, ഭൂമി കച്ചവടം ഏതു സര്‍ക്കാരിന്റെ കാലത്ത് നടന്നു എന്നതു പ്രശ്നമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. നെല്‍വയലില്‍ നെല്‍കൃഷി നടത്തണമെന്നതാണ് പാര്‍ട്ടി നിലപാട്. അതിനു വിരുദ്ധമായതു സംഭവിക്കാന്‍ പാടില്ല. ഭൂമി വാങ്ങിയതും പോക്കുവരവു നടത്തിയതും ഒരാളുടെ പേരിലായിരുന്നില്ല.

പലരുടെയും പേരുകളിലുള്ള ബിനാമി ഇടപാടാണിത്. ആര്‍ക്കെങ്കിലും ഭൂമി വില്ക്കാനോ വാ ങ്ങാനോ പാടില്ല എന്ന നിയമമില്ല. ഇങ്ങനെ ഭൂമി വാങ്ങിക്കൂട്ടുന്ന കാര്യം അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടിട്ടുമുണ്ടാ കില്ല.

ഇടതുഭരണകാലത്ത് ഭൂമി വില്പന നടന്നു എന്ന രീതിയിലുള്ള പ്രചാരണം അതുകൊണ്ടുതന്നെ തള്ളിക്കളയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.


ജയലളിതയുടെ എസ്റ്റേറ്റിലെ കൊലപാതകം: രണ്ടാം പ്രതിയുടെ ഭാര്യയും മകളും ഒന്നാം പ്രതിയും അപകടങ്ങളിൽ മരിച്ചു
ടി.​​പി. സെ​​ൻ​​കു​​മാ​​റി​​നെ നിയമിക്കാൻ സർക്കാർ കൂടുതൽ സമയം തേടും
കൊ​ടി​യേ​റി; തൃശൂരിന് ഇ​നി പൂ​രല​ഹ​രി
കൊടനാട് എസ്റ്റേറ്റിലെ കൊലപാതകം:അമ്മയും മകളും നേരത്തെ കൊല്ലപ്പെട്ടെന്നു സംശയം
കൊട​നാ​ട് കൊ​ല​പാ​ത​കം: പ്ര​​​തി​​​ക​​​ളെ ത​​​മി​​​ഴ്നാ​​​ടി​​​നു കൈ​​​മാ​​​റി
മദ്യശാലയ്ക്കായി ദേശീയപാതയെ തരംതാഴ്ത്തി; സുധീരൻ നിയമ നടപടിക്ക്
കൊടനാട് : മലയാളികളിൽനിന്നു വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി
ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ: സ​​​ർ​​​ക്കാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് മാ​​​ർ ഇ​​​ഞ്ച​​​നാ​​​നി​​​യ​​​ൽ
അ​ച്ച​ടി ബ​ന്ദും ക​ളക്‌ടറേറ്റ് ധ​ർ​ണ​യും
കെ​എ​ൽ​​എം മേ​​യ്ദി​​ന സ​​മ്മേ​​ള​​ന​​വും റാ​​ലി​​യും നാ​​ളെ
മാ​വേ​ലി​ക്ക​ര​യി​ല്‍ മാ​വോ​യി​സ്റ്റ് യോ​ഗം;അ​ഞ്ചു പേർക്കു 3 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്
ട്രെയിൻ സമയത്തിൽ മാറ്റം
ത​ന്‍റെ കാ​ല​ത്തെ പ​ട്ട​യ​ങ്ങ​ൾ​ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നു ര​വീ​ന്ദ്ര​ൻ
കൈയേറ്റം ഒഴിപ്പിക്കൽ: വിവിധ വിഭാഗങ്ങളുമായി മേയ് ഏഴിനു ചർച്ച
പൊ​ന്പി​ള ഒ​രു​മൈ സ​മ​ര​ക്കാ​രെ ബലമായി അ​റ​സ്റ്റ് ​ചെ​യ്തു
ഐ​​​എ​​​സ് ബ​​​ന്ധം; മലയാളി അഫ്ഗാനിൽ മരിച്ചതായി സൂ​​​ച​​​ന
ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ല: മ​ന്ത്രി എം.​എം.​ മ​ണി
മ​ദ്യ​ഷാ​പ്പു​ക​ൾ വീണ്ടും സ്ഥാപിക്ക​രു​ത്: മാ​ർ ജോർജ് ആ​ല​ഞ്ചേ​രി
ജന്മദിന വർഷം നോക്കി ലോട്ടറി; ഗോപിക്ക് ഒരു കോടി
സിറിയയുടെ സ​ങ്ക​ട​ക്ക​ട​ലി​ൽനി​ന്ന് അ​തി​ജീ​വ​ന സാ​ക്ഷ്യ​ങ്ങ​ളു​മാ​യി
പ്ര​വാ​സി മ​ല​യാ​ളി മധുസൂദനൻ പിള്ളയ്ക്ക് ഒ​​രു കോ​​ടി
സേവനപദ്ധതിയിൽ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കാ​ളി​ക​ളാ​ക​ണം: ഗ​വ​ർ​ണ​ർ
മലങ്കര കാത്തലിക് അസോസിയേഷൻ സമ്മേളനം ഇന്ന്
ജൈ​​​വ​​കൃ​​​ഷി​​​യു​​​ടെ പ്രാ​​​ധാ​​​ന്യം വി​​​വ​​​രി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ
മ​ത്സ്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി ചൂ​ഷ​ണം വ​ർ​ധി​ക്കു​ന്നു: മ​ന്ത്രി
മ​ല​യാ​റ്റൂ​രി​ൽ എ​ട്ടാ​മി​ടം തി​രു​നാ​ൾ ഇ​ന്ന്
യു​വ​ജ​ന​സം​ഗ​മവും തീവ്രവാദവിരുദ്ധ പ്രാർഥനയും ഇന്ന്
മണിയുടേത് നീചഭാഷ: എം. എം. ഹസൻ
സാമൂഹ്യ സുരക്ഷാ കോ​ഡ് ത​ട്ടി​പ്പെ​ന്ന് ത​മ്പാ​ൻ തോ​മ​സ്
അ​ധി​കാ​ര​ികൾ​ ജ​നാ​ധി​പ​ത്യ മൂ​ല്യ​ം സം​ര​ക്ഷി​ക്കുന്നില്ല: ഇ. ​ശ്രീ​ധ​ര​ൻ
കെപിവൈഎം സംസ്ഥാന സമ്മേളനം
കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്നു വീ​ണ് അ​യ​ൽ​വാ​സി മ​രി​ച്ചു
ത​ളി​പ്പ​റ​മ്പി​ൽ ഓ​ംനി​ വാ​നും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
വി​​​രാ​​​ജ്പേ​​​ട്ട​​യി​​ൽകാ​​​ർ മ​​​റി​​​ഞ്ഞ് ക​​​ട​​​മ്പൂ​​​ർ സ്വ​​​ദേ​​​ശി മ​​​രി​​​ച്ചു
മ​ത്സ്യ​ങ്ങ​ളി​ൽ രാ​സ​വ​സ്തു ചേർത്താൽ ക​ർ​ശ​ന ന​ട​പ​ടി: മു​ഖ്യ​മ​ന്ത്രി
തൊഴിൽ മേഖലയിൽ ശ്രദ്ധേയ മാറ്റം: മന്ത്രി ടി. ​പി. രാ​മ​കൃ​ഷ്ണ​ന്‍
കു​​​ടി​​​വെ​​​ള്ള​ ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​തു നാ​​ലു ജി​​ല്ല​​ക​​ളി​​ൽ
പോ​ലീ​സുകാരുടെ മോ​ശം പെ​രു​മാ​റ്റം വച്ചുപൊറുപ്പിക്കാനാവില്ല: മു​ഖ്യ​മ​ന്ത്രി
സു​കു​മാ​ർ അ​ഴീ​ക്കോ​ട് ത​ത്ത്വ​മ​സി പു​ര​സ്കാ​രം കാ​നം രാ​ജേ​ന്ദ്ര​ന്
ഉത്തരക്കടലാസ് തിരികെ വാങ്ങാൻ പോലീസ് സഹായം തേടും
പൊ​ന്പി​ള ഒ​രു​മൈ നി​രാ​ഹാ​രം നിർത്തി; സ​ത്യ​ഗ്ര​ഹ സമരം തുടരും
പിഎസ്‌സി പരാതി സ്വീകരിക്കുന്നത് ഇനി ഒാൺലൈനിൽ മാത്രം
കുഞ്ചൻ ന​​ന്പ്യാ​​ർ പു​ര​സ്കാ​രം ക​ലാ​മ​ണ്ഡ​ലം വാ​സു​ദേ​വ​നും ജ​യ​രാ​ജ് വാ​ര്യ​ർ​ക്കും
വി​നോ​ദ​യാ​ത്ര ദു​രന്തയാ​ത്ര​യാ​യി; ഭാ​ര്യ ഓ​ടി​ച്ച വാ​ഹ​നം ക​യ​റി ഭ​ർ​ത്താ​വി​നു ദാ​രു​ണാ​ന്ത്യം
പൊളിച്ചുകളഞ്ഞ വാഹനത്തിന്‍റെ നികുതി ഒഴിവാക്കാം
ഡോ.​കെ.​എം.​ദി​ലീ​പ് കെ​ജി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്
കൊച്ചറ മോഹനൻ നായർ പ്രസിഡന്‍റ്
ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് പ്ര​​​സി​​​ഡ​​​ന്‍റ്
എം​എ​ൽ​എ​മാ​ർ പ​ങ്കെ​ടു​ക്കേ​ണ്ട യോ​ഗ​ങ്ങ​ൾ വി​ളി​​ക്കാ​ൻ പാ​ടി​ല്ല
വ​ട​ക്കാ​ഞ്ചേ​രി പീ​ഡ​നം: നു​ണ​പ​രി​ശോ​ധന നടത്തും
പാ​ർ​ട്ടി അ​ച്ച​ട​ക്ക ലംഘനം: കെ.​ജി.​ പു​രു​ഷോ​ത്ത​മ​നെ മാറ്റും
ത​ടി പി​ടി​ക്കാ​നാ​വാ​തെ കു​ഴ​ഞ്ഞ ആ​ന ചരി​ഞ്ഞു
ക​ഞ്ചാ​വ് ക​ട​ത്ത്: നാ​ലു യു​വാ​ക്ക​ൾ പി​ടി​യി​ൽ
പോലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
മുൻ കോളജ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു
പ്ല​സ്ടു വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
ദന്പതികൾസ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഭാര്യ മരിച്ചു
മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ ​പ്രതി ജ​യി​ലിൽ മരിച്ചു
ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴുന്നു
മ​ണി​യെ മാ​റ്റേണ്ട​തി​ല്ല: കോ​ടി​യേ​രി
ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ്വാതന്ത്ര്യം ന​ൽ​ക​ണം: കാ​നം
സിഗ്നൽ സംവിധാനം തകരാറിലായി: ട്രെയിനുകൾ വൈകി
വൈദ്യുതി മന്ത്രിയുടെ ഫ്യൂസ് ജനം ഉൗരും: ചെന്നിത്തല
സ​മ​ര​പ്പ​ന്ത​ൽ ആ​ക്ര​മണം: : പോ​ലീ​സ് കേ​സെ​ടു​ത്തു
കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
സെ​ൻ​കു​മാ​റി​ന് ഉടൻ നി​യ​മ​നം ന​ൽ​കി​യില്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ വീ​ണ്ടും വെ​ട്ടി​ലാ​കും
കേ​ര​ള സ​ഹ​ക​ര​ണ ബാ​ങ്ക് : അ​മി​ത ഫീ​സോ സ​ർ​വീ​സ് ചാ​ർ​ജോ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല
കേ​ര​ള​ത്തി​ന്‍റെ പ്രി​യ ക്യാ​പ്റ്റ​നു വി​ട
സ്പീ​ഡ് ഗ​വർ​ണ​ർ ന​യം: കേ​ര​ളം വീ​ഴ്ച വ​രു​ത്തി​യെ​ന്നു ദേ​ശീ​യ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ അം​ഗം
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നിന്നു മീൻ; വില ഇടിഞ്ഞു
വിങ്ങിക്കരഞ്ഞ് സൗ​മ്യ​യു​ടെ അ​മ്മ
കൊ​ട​നാ​ട് എ​സ്റ്റേ​റ്റി​ലെ കൊ​ല​പാതകം: നാ​ലു​പേ​ർ പിടിയിൽ
ട്ര​ഷ​റി സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് പ​ലി​ശ ഇ​നി മു​ത​ല്‍ പ്ര​തി​മാ​സം ല​ഭി​ക്കും
വ്യാ​പാ​രി​ക​ൾക്ക് എ​തി​ർ​പ്പ്
മുഖ്യമന്ത്രി പുനർവിചിന്തനം നടത്തണമെന്ന് ഉമ്മൻചാണ്ടി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.