പ്രതികളെ ഹൈക്കോടതി വിട്ടതു സംശയത്തിന്റെ ആനുകൂല്യത്തില്‍
കൊച്ചി: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലിക്കേസിലെ 32 പ്രതികളെ വെറുതെ വിട്ട് 2005 ജനുവരി 20നാണ് ഹൈക്കോടതി ഉത്തരവു നല്‍കിയത്. പ്രതികള്‍ ബലാത്സംഗം ചെയ്യുകയല്ല, പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ചയാണ് ഉണ്ടായതെന്നു ചൂണ്ടിക്കാട്ടിയ കോടതി സംശയത്തിന്റെ ആനൂകുല്യത്തില്‍ മാത്രമാണു ശിക്ഷ ഒഴിവാക്കി ഉത്തരവ് നല്‍കിയത്. ജസ്റീസുമാരായ കെ.എ. ഗഫൂര്‍, ആര്‍. ബസന്ത് എന്നിവരാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.

പെണ്‍കുട്ടിക്ക് 18 വയസു പൂര്‍ത്തിയായിട്ടില്ലായിരുന്നെങ്കിലും 16 വയസിന് മുകളില്‍ പ്രായമുണ്ടായിരുന്നുവെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

16 വയസിനു താഴെയാണു പ്രായമെങ്കില്‍ പെണ്‍കുട്ടിയുടെ സമ്മതം ഉണ്െടങ്കില്‍ തന്നെ സംഭവത്തെ ബലാത്സംഗമായി കണക്കാക്കി പ്രതികള്‍ക്കെതിരേ നടപടി എടുക്കാം. എന്നാല്‍ 16 വയസ് പൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ സമ്മതം ഉണ്േടായെന്നതു നിയമപരമായി പരിശോധിക്കേണ്ടതുണ്െടന്നും ഇതു സംബന്ധിച്ച തെളിവുകള്‍ കണക്കാക്കേണ്ടതുണ്െടന്നും ഹൈക്കോടതി വ്യക്തമാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന നിഗമനത്തില്‍ കോടതി എത്തിച്ചേരുകയായിരുന്നു.

വിചാരണ സമയത്ത് കേസിലെ പ്രധാന പ്രതിയായ ധര്‍മരാജനെ കണ്െടത്താതിരുന്നതും ലഭിച്ച സാക്ഷികളെ ഉപയോഗിച്ച് കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതുമാണ് കേസിലെ പ്രതികള്‍ രക്ഷപ്പെടുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.


ഇരയായ പെണ്‍കുട്ടിക്ക് രക്ഷപെടുന്നതിന് നിരവധി അവസരം ലഭിച്ചിരുന്നുവെന്നും രണ്ടു തവണ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും പെണ്‍കുട്ടി രക്ഷപെടുന്നതിനോ മറ്റാരുടെയെങ്കിലും സഹായം തേടുന്നതിനോ ശ്രമിച്ചില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. ഇത് പെണ്‍കുട്ടിയുടെ സമ്മതമായി പരിഗണിക്കണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസില്‍ വാദം കേട്ട പ്രത്യേക കോടതി 35 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കണ്െടത്തിയിരുന്നത്. പെണ്‍കുട്ടിയെ കണാതായതുമായി ബന്ധപ്പെട്ടാണ് ആദ്യം പോലീസ് കേസ് രജിസ്റര്‍ ചെയ്തത്.

തുടര്‍ന്ന് മറ്റു വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 45 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞില്ല. ഒരാളെ പ്രതികളുടെ ലിസ്റില്‍ നിന്ന് ഒഴിവാക്കി. രണ്ടുപേര്‍ ഒളിവില്‍പോയി. മറ്റ് 40 പേര്‍ക്കെതിരേയാണ് വിചാരണ ആരംഭിച്ചത്. വിചാരണയ്ക്കിടയില്‍ 40-ാം പ്രതി മരിച്ചു. വിചാരണയ്ക്കൊടുവില്‍ കേസിലെ നാലു പ്രതികളെ കോടതി വിട്ടയച്ചു. കേസിലെ ഒരു പ്രതി ആത്മഹത്യ ചെയ്തു.

വിചാരണയ്ക്കിടെയാണു പ്രധാന പ്രതി ധര്‍മരാജന്‍ പിടിയിലായത്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം ഉള്‍പ്പെടെ ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചാര്‍ജ് ചെയ്തിരുന്നു. കേസിലെ പബ്ളിക്ക് പ്രോസിക്യൂട്ടര്‍ കെ. ഗോപാലകൃ ഷ്ണക്കുറുപ്പായിരുന്നു.