പട്ടിക ജാതി- വര്‍ഗ നയം ഉടന്‍
തിരുവനന്തപുരം: പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക നയം രൂപീകരിക്കുമെന്നു മന്ത്രി എ.പി. അനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞു. വര്‍ക്കല കഹാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിനു ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്എസ്എല്‍സി വിജയശതമാനത്തില്‍ എസ്സി-എസ്ടി വിഭാഗം വിദ്യാര്‍ഥികള്‍ നല്ല മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. വീടു പണിയുന്നതിനു നല്‍കുന്ന ധനസഹായം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഭൂമിയില്ലാത്തവര്‍ക്കു ഭൂമി വാങ്ങുന്നതിനു നല്‍കിയിരുന്ന ധനസഹായവും ആനൂകൂല്യങ്ങളും ഇരട്ടിയാക്കി. കശുവണ്ടിത്തൊഴിലാളി മേഖലയില്‍ കാലങ്ങളായി നീതിനിഷേധം നടക്കുന്നുണ്െടന്നും ഇതു പരിശോധിക്കുമെന്നും മന്ത്രി ഷിബു ബേബി ജോണ്‍ എ.എ.അസീസിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി പറഞ്ഞു. റിവ്യൂ നടത്തുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മിറ്റിയെ വയ്ക്കാമെന്നും എന്നാല്‍ കമ്മിറ്റി സന്ദര്‍ശനം നടത്തുന്ന ദിവസം മുന്‍കൂട്ടി അറിയിക്കരുതെന്നും മന്ത്രി പറഞ്ഞു.