അന്തര്‍ജില്ലാ കാര്‍മോഷ്ടാവ് പിടിയില്‍
അന്തര്‍ജില്ലാ കാര്‍മോഷ്ടാവ് പിടിയില്‍
Friday, February 15, 2013 11:57 PM IST
ഇരിങ്ങാലക്കുട: അന്തര്‍ജില്ലാ കാര്‍മോഷ്ടാവിനെ ആയുധങ്ങളടക്കം അറസ്റുചെയ്തു. എറണാകുളം മുളന്തുരുത്തി ആരാംകുന്ന് കരുതലയ്ക്കല്‍ രവീന്ദ്രന്‍ മകന്‍ രതീഷിനെ(28) ആണ് ഇരിങ്ങാലക്കുട എസ്ഐ അനില്‍കുമാര്‍ ടി. മേപ്പിള്ളിയും സംഘവും ചേര്‍ന്ന് അറസ്റുചെയ്തത്.

കഴിഞ്ഞദിവസം രാത്രികാല പട്രോളിംഗിനിടയിലാണ് പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിനടുത്തുവച്ച് പോലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ചയാളെ എസ്ഐയും സംഘവും പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പരിശോധിച്ചതില്‍നിന്നു സ്ക്രൂ ഡ്രൈവറും ഹാക്സോ ബ്ളേഡുകളും കണ്െടടുത്തു. കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്നു ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്താനാണ് ഇയാളും കൂടെയുണ്ടായിരുന്ന നാലുപേരും ആസൂത്രണം ചെയ്തിരുന്നതെന്നു മനസിലായി.

പോലീസിനെ കണ്ട് ഓട്ടോയില്‍ കയറി രക്ഷപ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണത്തിനായി ഇരിങ്ങാലക്കുട സിഐ ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി ഇരിങ്ങാലക്കുട ഡിവൈഎസ്പി അറിയിച്ചു.


പിടിയിലായ രതീഷ് മുമ്പു മൂവാറ്റുപുഴയില്‍ കളവുകേസിന് അറസ്റിലായിരുന്നു. എട്ടുമാസം മുമ്പാണ് ജയിലില്‍നിന്ന് ഇറങ്ങിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ടോണി ഡ്രൈവിംഗ് സ്കൂളിനു സമീപമുള്ള പൊറത്തൂക്കാരന്‍ സോണിയുടെ സ്കോര്‍പ്പിയോ കാറിന്റെ ചില്ലു തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ചത് ഇയാളും കൂട്ടാളികളുമാണെന്നു പോലീസിനോടു സമ്മതിച്ചു.

എസ്ഐ സുരേഷ്, എം.എന്‍. രാജീവ്, ബൈജു, ഷോബി, വിജിന്‍ എന്നീ പോലീസുകാരും ജനമൈത്രി നൈറ്റ് പട്രോളിംഗ് അംഗങ്ങളായ അയ്യപ്പറോസ്, സൂരജ്, പ്രസന്നന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.