പഠിക്കാനുള്ള അവകാശ നിയമം അടുത്തവര്‍ഷം
കാക്കിനട: പഠിക്കാനുള്ള അവകാശനിയമം അടുത്തമാര്‍ച്ചില്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നു കേന്ദ്രമാനവ വിഭവശേഷിമന്ത്രി പല്ലം രാജു. ആന്ധ്രയിലെ പ്രളയബാധിതമായ ഭാവനാരായണ സ്വാമി കോളനി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കളെ ജോലിക്കു പ്രാപ്തരാക്കുന്ന രീതിയിലുള്ള വൊക്കേഷണല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഐഐടിയിലും എന്‍ഐടിയിലും പ്രവേശനം നല്‍കുന്നതിനു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധി വിദ്യാഭ്യാസ പദ്ധതിയുടെ കീഴില്‍ പ്രാഥമിക വിദ്യാഭ്യാസ പദ്ധതികള്‍ക്കു ശക്തിപകരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.