നോമിനികള്‍ക്ക് അവകാശം വേഗത്തിലാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം
നോമിനികള്‍ക്ക് അവകാശം വേഗത്തിലാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം
Tuesday, January 22, 2013 10:15 PM IST
മുംബൈ: മരണമടയുന്ന നിക്ഷേപകരുടെ നോമിനികള്‍ക്കു നിക്ഷേപത്തുക വേഗത്തില്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ഇതിനായി അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുതെന്നും എല്ലാ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും നല്‍കിയ ഉത്തരവില്‍ പറയുന്നു. മരണമടയുന്ന വ്യക്തിക്കു വായ്പാ കുടിശിക ഉണ്െടന്ന കാരണത്താലും ഇതു നിഷേധിക്കാനാവില്ല. ചില അര്‍ബന്‍ ബാങ്കുകള്‍ നോമിനി തുക എളുപ്പത്തില്‍ നല്‍കാന്‍ തയാറാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.