വ​ള​ർ​ച്ച കു​റ​യും: ലോ​ക​ബാ​ങ്ക്
വ​ള​ർ​ച്ച കു​റ​യും: ലോ​ക​ബാ​ങ്ക്
Wednesday, January 11, 2017 1:29 PM IST
ന്യൂ​യോ​ർ​ക്ക്: ക​റ​ൻ​സി നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​ത്തോ​ത് കു​റ​ഞ്ഞു. എ​ങ്കി​ലും ചൈ​ന​യേ​ക്കാ​ൾ വേ​ഗ​മാ​ണ് ഇ​ന്ത്യ​ൻ വ​ള​ർ​ച്ച. ലോ​ക​ബാ​ങ്കി​ന്‍റേ​താ​ണ് ഈ ​വി​ല​യി​രു​ത്ത​ൽ.

ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ലി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ വി​ല​യി​രു​ത്ത​ലി​ലാ​ണ് ലോ​ക​ബാ​ങ്ക് 2016-17 ലെ ​വ​ള​ർ​ച്ച താ​ഴ്ത്തി​ക്കു​റി​ച്ച​ത്. നേ​ര​ത്തേ 7.6 ശ​ത​മാ​നം വ​ള​ർ​ച്ച ക​ണ​ക്കാ​ക്കി​യ​ത് ഇ​പ്പോ​ൾ ഏ​ഴു​ശ​ത​മാ​ന​മാ​യി കു​റ​ച്ചു. കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ചീ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (സി​എ​സ്ഒ) ക​റ​ൻ​സി പ്ര​ശ്നം പ​രി​ഗ​ണി​ക്കാ​തെ വ​ള​ർ​ച്ച​ത്തോ​ത് 7.6 ൽ ​നി​ന്ന് 7.1 ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു. മ​റ്റ് ഏ​ജ​ൻ​സി​ക​ളും തോ​ത് കു​റ​യ്ക്കു​ക​യാ​ണ്.

ചൈ​ന 6.9 ശ​ത​മാ​നം വ​ള​ർ​ച്ച​യേ പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളൂ. അ​തി​നാ​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​ത്തോ​തു​ള്ള വി​ക​സ്വ​ര​രാ​ജ്യ​മാ​കും ഇ​ന്ത്യ.

ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ ബാ​ങ്കു​ക​ളി​ൽ പ​ണ​ല​ഭ്യ​ത കൂ​ട്ടു​ക​യും പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കു​ക​യും ചെ​യ്യും എ​ന്നു ലോ​ക​ബാ​ങ്ക് വി​ല​യി​രു​ത്തി. കു​റ​ഞ്ഞ പ​ലി​ശ സാ​ന്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഗ​തി​വേ​ഗം ന​ൽ​കും.


അ​തേ​സ​മ​യം പ​ക​രം ക​റ​ൻ​സി എ​ത്തി​ക്കു​ന്ന​തി​ലെ പ്ര​ശ്ന​ങ്ങ​ൾ വ​ള​ർ​ച്ച​യ്ക്കു പ്ര​തി​ബ​ന്ധ​മാ​കും. അ​തു നി​കു​തി​വ​രു​മാ​ന​ത്തി​ലും പ്ര​ശ്ന​മു​ണ്ടാ​ക്കും. മ​റ്റു സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. വ്യ​ക്തി​ക​ളും ബി​സി​ന​സു​കാ​രും ചെ​ല​വു​ക​ൾ കു​റ​ച്ചു.
ഇ​ന്ത്യ​യോ​ടൊ​പ്പം നേ​പ്പാ​ളും ഭൂ​ട്ടാ​നും സാ​ന്പ​ത്തി​ക​രം​ഗ​ത്തു വെ​ല്ലു​വി​ളി നേ​രി​ടും. ഇ​ന്ത്യ അ​ടു​ത്ത​വ​ർ​ഷം 7.6-ഉം ​അ​തി​ന​ടു​ത്ത​വ​ർ​ഷം 7.8 ഉം ​ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നാ​ണു ലോ​ക​ബാ​ങ്ക് ക​ണ​ക്കാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് സ്വ​കാ​ര്യ മൂ​ല​ധ​ന നി​ക്ഷേ​പം കു​റ​യു​ക​യാ​ണെ​ന്നു ബാ​ങ്ക് ചൂ​ണ്ടി​ക്കാ​ട്ടി. 2011 മു​ത​ലു​ള്ള അ​വ​സ്ഥ​യാ​ണി​ത്. പൊ​തു​മേ​ഖ​ല​യി​ലെ മൂ​ല​ധ​ന​നി​ക്ഷേ​പം സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ കു​റ​വ് നി​ക​ത്താ​ൻ പ​ര്യാ​പ്ത​മാ​യി​ട്ടി​ല്ലെ​ന്നും ബാ​ങ്ക് ക​രു​തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.