കിവീസിനെതിരേ ശ്രീലങ്കയ്ക്ക് 26 റണ്‍സ് ലീഡ്
ഗോള്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 26 റണ്‍സ് ലീഡ്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 221നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 247 റണ്‍സിന് എല്ലാവരും പുറത്തായി. 91 റണ്‍സെടുത്ത മഹേല ജയവര്‍ധനയുടെയും 79 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസിന്റെയും ഭേദപ്പെട്ട പ്രകടനമാണ് ശ്രീലങ്കയെ വന്‍ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. കിവീസിനുവേണ്ടി ടിം സോത്തി നാലും ജീത്തന്‍ പട്ടേല്‍ മൂന്നും വിക്കറ്റുകള്‍ നേടി.