ചെല്‍സിയുടെ ക്രിസ്മസ് ആഘോഷം നേരത്തേ
Tuesday, December 25, 2012 10:29 PM IST
ലണ്ടന്‍: ആസ്റ്റന്‍വില്ലയുടെ പോസ്റ്റില്‍ ഗോള്‍വര്‍ഷിച്ച് ചെല്‍സിയുടെ ക്രിസ്മസ് ആഘോഷം. മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി വില്ലയെ തുരത്തിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ഫെര്‍ണാഡോ ടോറസ് ഗോള്‍ വെടിക്കെത്തിനു തിരികൊളുത്തി. പിന്നീട് വില്ല ഗോളി ബ്രാഡ് ഹുസാന് പന്ത്പെറുക്കാന്‍ മാത്രമേ നേരമുണ്ടായിരുന്നുള്ളു. ജയത്തോടെ ചെല്‍സി 32 പോയന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കു കുതിച്ചു. അതേസമയം, മാഞ്ചസ്റര്‍ യുണൈറ്റഡ് സ്വാന്‍സീ സിറ്റിതക്കെതിരേ 1-1 സമനില വഴങ്ങി.


29-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ഡോവിഡ് ലൂയിസിലൂടെ ചെല്‍സി ലീഡ് ഉയര്‍ത്തി. മൂന്ന് മിനിറ്റിന് ശേഷം ബ്രാനിസ്ളാവ് ഇവാനിവിക്കിലൂടെ ചെല്‍സി മൂന്നാമത്തെ വെടിപൊട്ടിച്ചു. ഡോവിഡ് ലൂയിസിന്റെ ഫ്രീകിക്കില്‍ തലവെച്ചായിരുന്നു ഇവാനിവിക് ഗോള്‍ നേടിയത്. മൂന്ന് ഗോളിന്റെ ആവേശവുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ ചെല്‍സി പിന്നീട് ആസ്റ്റന്‍വില്ലയുടെ ഗോള്‍ മുഖത്ത് നിരന്തരം അക്രമണങ്ങള്‍ അഴിച്ചു വിട്ടതോടെ തുടരെത്തുടരെ ഗോളുകള്‍ പിറന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.