റൊണാള്‍ഡോയുടെ തല കാത്തു
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വലിയ ഗ്ളാമര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. പ്രീ-ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തില്‍ റയല്‍ മാഡ്രിഡ് ഇംഗ്ളീഷ് വമ്പന്മാരായ മാഞ്ചസ്റര്‍ യുണൈറ്റഡിനോടു 1-1 സമനില വഴങ്ങി. സാന്റിയാഗോ ബര്‍ണേബുവില്‍ നടന്ന മത്സരത്തില്‍ പിന്നില്‍നിന്ന ശേഷം സൂപ്പര്‍താരം ക്രി സ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റയല്‍ സമനില പിടിച്ചത്. ഒരുകാലത്ത് ചുവന്ന ചെകുത്തന്മാരുടെ കുന്തമുനയായ റൊണാള്‍ഡോ അവര്‍ക്കെതിരേ തന്നെ ഗോള്‍ നേടി എന്ന അപൂര്‍വ നേട്ടത്തിനും അര്‍ഹനായി.

ഫുട്ബോള്‍ ലോകം ഒന്നടങ്കം ശ്വാസമടക്കി കാത്തിരുന്ന പോരാട്ടത്തില്‍ 20-ാം മിനിറ്റില്‍ ഡാനി വെല്‍ബാക്കിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, പത്തുമിനിറ്റിനകം റൊണാള്‍ഡോയുടെ തല റയലിനു സമനില സമ്മാനിച്ചു.

സാന്റിയാഗോ ബര്‍ണേബുവില്‍ സ്വന്തം കാണികളുടെ മുന്നില്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ മൊറീഞ്ഞോയുടെ കുട്ടികള്‍ക്കു പക്ഷേ, നിരാശയായിരുന്നു ഫലം. ഫെര്‍ഗൂസന്റെ തന്ത്രങ്ങള്‍ വിജയം കണ്ടപ്പോള്‍ ആദ്യ ഗോള്‍ പിറന്നു. സൂപ്പര്‍ താരം വെയിന്‍ റൂണിയെടുത്ത കോര്‍ണര്‍ സ്വീകരിച്ച ഡീഗോ ലോപ്പസ് നല്‍കിയ പാസ് വെല്‍ബാക്ക് ഗോളാക്കി മാറ്റി. 10 മിനിറ്റിനുശേഷം എയ്ഞ്ചല്‍ ഡി മരിയയുടെ കോര്‍ണര്‍ ഷോട്ട് റൊണാള്‍ഡോ ഹെഡറിലൂടെ ഗോള്‍വലയില്‍ എത്തിച്ചു. എന്നാല്‍, തന്റെ മുന്‍ ക്ളബ്ബിനെതിരേ നേടിയ ഗോളില്‍ റൊണാള്‍ഡോ വലിയ ആവേശമൊന്നും പ്രകടിപ്പിച്ചില്ല. 2009ല്‍ മാന്‍. യുണൈറ്റഡില്‍നിന്ന് സ്പെയിനിലെത്തിയശേഷം റൊണാള്‍ഡോ ആദ്യമായാണ് തന്റെ മുന്‍ ക്ളബ്ബിനെതിരേ ബൂട്ടുകെട്ടുന്നത്.


ഗോള്‍ വീണശേഷം ഉണര്‍ന്നു കളിച്ച റയലിനു നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അതൊന്നും ഗോളാക്കിമാറ്റാന്‍ സാധിച്ചില്ല. മാന്‍. യുണൈറ്റഡിന്റെ സൂപ്പര്‍ താരം വാന്‍പേഴ്സി അനായാസ ഗോളവസരം പാഴാക്കി. മാര്‍ച്ച് അഞ്ചിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് രണ്ടാംപാദ മത്സരം. എവേ ഗോളിന്റെ മുന്‍തൂക്കത്തില്‍ റയലിനെ നേരിടാനിറങ്ങുന്ന ചുവന്ന ചെകുത്താന്മാര്‍ക്കാണ് രണ്ടാം പാദത്തില്‍ മേല്‍ക്കൈ.

സ്്്പാനിഷ് ക്ളബ്ബിനുവേണ്ടി 179 മത്സരം കളിച്ച റൊണാള്‍ഡോയുടെ 182-ാം ഗോളായിരുന്നു ഇത്. മറ്റൊരു മത്സരത്തില്‍ യുക്രെയിന്‍ ക്ളബ്ബായ ഷാക്തര്‍ ഡൊനെറ്റ്സ്ക് ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ സമനിലയില്‍ തളച്ചു. ഇരു ടീമും രണ്ടുഗോള്‍ വീതം നേടി. ഷാക്തറിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 31-ാം മിനിറ്റില്‍ ഡാരിജോ സര്‍ന ആതിഥേയര്‍ക്കു ലീഡ് സമ്മാനിച്ചു. 10 മിനിറ്റിനുശേഷം റോബര്‍ട്ട് ലവന്‍ഡോവ്സ്കിയിലൂടെ ബൊറൂസിയ സമനി ല കണ്െടത്തി. 68-ാം മിനിറ്റില്‍ ഡഗ്ളസ് കോസ്റ്റ ലീഡ് നേടിയപ്പോള്‍ 87-ാം മിനിറ്റില്‍ മാറ്റ്്സ് ഹമ്മല്‍സ് ബൊ റൂസിയയിക്കു രണ്ടാം വട്ടവും സമനില സമ്മാനിച്ചു. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ എവേ ഗോളിന്റെ മേല്‍ക്കൈ ബൊറൂസിയയ്ക്കുണ്ടാകും.